DCBOOKS
Malayalam News Literature Website

ഡി.വിനയചന്ദ്രൻ കവിതാപുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

 

 കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലട ആസ്ഥാനമായുള്ള ഡി.വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2025 ലെ ഡി.വിനയചന്ദ്രൻ സ്മാരക കവിതാ പുരസ്കാരത്തിന്  കവി ദിവാകരൻ വിഷ്ണുമംഗലം അർഹനായി . ഡിസി ബുക്സ് പ്രസിദ്ധീകരിച്ച “ചോറ്റുപാഠം”എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്. 

 കവികളായ ആലങ്കോട് ലീലാകൃഷ്ണൻ, പി കെ ഗോപി , ഇന്ദിര അശോക് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡിനർഹമായ കൃതി തിരഞ്ഞെടുത്തത്. പത്തായിരത്തിഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ അവാർഡ് ഫെബ്രുവരി 12 ന്  മുൻമന്ത്രിയും ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ .എം എ ബേബി സമ്മാനിക്കും.

കാസർകോട് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ ജനിച്ച ദിവാകരൻ വിഷ്ണുമംഗലം 2003-ൽ കേന്ദ്ര സാഹിത്യ അക്കാദമിയും കേരളസാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ യുവസാഹിത്യകാരസമ്മേളനത്തിലും 2010-ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി ഗോഹട്ടിയിൽവെച്ച് നടത്തിയ ദേശീയ സർവ്വഭാഷാ കവിസമ്മേളനത്തിലും മലയാള കവിതയെ പ്രതിനിധീകരിച്ചിരുന്നു.

 

 

Comments are closed.