മലയാളി എന്ത് വായിക്കുന്നു?
മലയാള പുസ്തകങ്ങളുടെ വായനാനിലവാരവും വായനക്കാരുടെ ആവശ്യങ്ങളും അറിയുക എന്ന ലക്ഷ്യത്തോടെ ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സഹൃദയര്‍ക്കായി ഒരു സര്‍വ്വെ സംഘടിപ്പിക്കുന്നു. മലയാളി എന്തു വായിക്കുന്നു എന്നും എന്താണ് വായിക്കാനാഗ്രഹിക്കുന്നതെന്നും മനസിലാക്കുന്നതിനായാണ് ഈ സര്‍വ്വേ നടത്തുന്നത്. പുതിയ കാലത്തെ വായനയോടുള്ള സമീപനവും അഭിരുചിയും വേര്‍തിരിച്ചറിഞ്ഞ് വേണ്ടത്ര മാറ്റങ്ങള്‍ വരുത്തുന്നതിനു വേണ്ടി കൂടിയാണ് ഈ സര്‍വ്വേ സംഘടിപ്പിച്ചിരിക്കുന്നത്.
ആസ്വാദകരുടെ പുസ്തകവായനാരീതികള്‍, പ്രസിദ്ധീകരിക്കണമെന്ന് താത്പര്യപ്പെടുന്ന എഴുത്തുകാരുടെ കൃതികള്‍, തുറന്ന അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളിലുള്ള വ്യക്തധിഷ്ഠിത അഭിപ്രായശേഖരണമാണ് ഈ സര്‍വ്വേയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഫലം വിവിധ മാധ്യമങ്ങളിലൂടെ വായനക്കാരെ അറിയിക്കുന്നതാണ്.
സര്‍വ്വേയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ 100 പേരെ കണ്ടെത്തി 500 രൂപ മുഖവിലയുള്ള പുസ്തക കൂപ്പണുകള്‍ ഇതിന്റെ ഭാഗമായി നല്‍കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് ഡി.സി- കറന്റ് ബുക്‌സ് പുസ്തകശാലകളില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്. ഈ സര്‍വ്വേയുടെ രണ്ടാം ഭാഗമായി ഡി സി ബുക്‌സിനെക്കുറിച്ചുള്ള ചില ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍വ്വേയില്‍ പങ്കെടുക്കുന്നതിനായി സന്ദര്‍ശിക്കുക
*സര്‍വ്വേയുടെ ഭാഗമായി താങ്കള്‍ നല്‍കുന്ന വിവരങ്ങള്‍ സ്വകാര്യതാസംരംക്ഷണത്തിന്റെ ഭാഗമായി മറ്റ് ആവശ്യങ്ങള്‍ക്ക് അനുമതിയില്ലാതെ പ്രയോജനപ്പെടുത്തുന്നതല്ല.
Comments are closed.