DCBOOKS
Malayalam News Literature Website

ഓഖി ദുരന്തം; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 29 ആയി

ഓഖി ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും അതിന്റെ അലയോലികള്‍ ഇപ്പോഴും കേരളാ തീരത്ത് തുടരുകയാണ്. ദുരന്തത്തില്‍ ഇതുവരെയായി മരണപ്പെട്ടത് 29 മത്സ്യത്തൊഴിലാളികളാണ്. ഇനി കണ്ടെത്തേണ്ടത് 92 പേരെ. ആറാം ദിനത്തിലും ഇവര്‍ക്കായുള്ള തെരച്ചില്‍ ഊജ്ജിതമാക്കി മുന്നോട്ട് കൊണ്ട് പോകാനാണ് രക്ഷാപ്രവര്‍ത്തകരുടെ തീരുമാനം. എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തിരച്ചിലിന്റെ ദുരപരിധി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 1445 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചുണ്ട്. 5231 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്.

അതേസമയം, ലക്ഷദ്വീപ് തീരം വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ കൂടുതല്‍ ശക്തി പ്രാപിച്ചു. ഇതോടെ കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാനും കേരളത്തില്‍ കാറ്റിന്റെ വേഗത കൂടാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും പുറപ്പെടുവിച്ചു.

 

Comments are closed.