DCBOOKS
Malayalam News Literature Website

ഇടുക്കിയില്‍ കനത്ത മഴ; രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി

തൊടുപുഴ: ഗജ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി കേരളത്തിലേക്ക് പ്രവേശിച്ചതിനുപിന്നാലെ ഇടുക്കി ജില്ലയില്‍ ശക്തമായ മഴ. മൂന്നാറിനു സമീപം വട്ടവടയില്‍ ഉരുള്‍പൊട്ടി രണ്ടുകുടുംബങ്ങള്‍ ഒറ്റപ്പെട്ടു. അതേസമയം മൂന്നാറിലും പരസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മുതിരപ്പുഴയാര്‍ കരകവിഞ്ഞ് ഒഴുകുന്നു. പഴയ മൂന്നാറില്‍ വെള്ളം ഉയരുന്നുണ്ട്. ദേശീയപാതയില്‍ വെള്ളം കയറിയെങ്കിലും ഗതാഗതടസ്സം ഉണ്ടായിട്ടില്ല. മാട്ടുപ്പെട്ടി ഡാമിനു സമീപം റോഡില്‍ മണ്ണിടിഞ്ഞു വീണ് വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മൂന്നാര്‍- മറയൂര്‍ റൂട്ടുകളെ ബന്ധിപ്പിക്കുന്ന പെരിയവരൈയിലെ താത്കാലിക പാലം കനത്തമഴയില്‍ തകര്‍ന്നു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്.

ചുഴലിക്കാറ്റായി തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗദ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ന്യൂനമര്‍ദ്ദമായി കേരളത്തിലേക്ക് പ്രവേശിച്ചത്. ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. ഇന്നും നാളെയും കേരളത്തില്‍ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Comments are closed.