കഥയെഴുത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കഥയിലെ പരാമര്‍ശങ്ങളുടെ പേരില്‍ എഴുത്തുകാരുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നതായി പരാതി. കഥാകൃത്ത് എസ്. ഹരീഷിന്റെയും മലപ്പുറം മഞ്ചേരി സ്വദേശി രൂപേഷ് ചിറയ്ക്കലിന്റെയും കുടുംബത്തിന് നേരെ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ അശ്ലീല പദപ്രയോഗം നടത്തുന്നുവെന്ന പരാതിയില്‍ കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
രൂപേഷ് ചിറയ്ക്കല്‍ നല്‍കിയ പരാതി നേരത്തെ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത് റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചു.
Comments are closed.