സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം ഇന്ന് വിവേക് ചന്ദ്രന് സമര്‍പ്പിക്കും
ഏഴാമത് സി.വി.ശ്രീരാമന്‍ സ്മൃതിപുരസ്‌കാരം ഇന്ന് (31 ഒക്ടോബര്‍ 2020) കഥാകൃത്ത് വിവേക് ചന്ദ്രന് സമര്‍പ്പിക്കും. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.
വൈകീട്ട് 5 മണിക്ക് കുന്നംകുളം ലിവാ ടവ്വർ ഹോട്ടലിൽ ചേരുന്ന യോഗത്തിൽ വെച്ച് യശോദ ശ്രീരാമൻ അവാർഡ് നൽകും. മന്ത്രി എ.സി.മൊയ്തീൻ യോഗം ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് എൻ.പ്രഭാകരൻ സ്മാരക പ്രഭാഷണം നടത്തും. കെ.വി അബ്ദുള്‍ഖാദര്‍, കെ.എ മോഹന്‍ദാസ്, പി.എസ് ഷാനു എന്നിവരും യോഗത്തിൽ പങ്കെടുക്കും.
”മലയാളത്തിലെ ഏറ്റവും പുതിയ തലമുറയില്‍ എന്നെ സ്പര്‍ശിച്ച രണ്ടോ മൂന്നോ എഴുത്തുകാരില്‍ ഒരാളാണ് വിവേക് ചന്ദ്രന്‍. ഈ കഥകളുമായി സവിശേഷമായ ഒരു ജനിതകബന്ധം എനിക്കുണ്ടെന്ന് തോന്നുന്നു. സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ എന്റെ നിലപാടുകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന, ഏകാന്തവും രുഗ്ണവുമായ എന്റെ സ്വത്വത്തിലേക്ക് പരകായപ്രവേശം ചെയ്യാന്‍ ഈ കഥകള്‍ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു”– എന്‍. ശശിധരന്‍
വിവേക് ചന്ദ്രന്റെ ‘വന്യം’ ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ
Comments are closed.