കോവിഡ് കാലത്തെ കൃഷി
ഡോ. ഷീജാകുമാരി
മനുഷ്യനെ അവന്റെ ചുറ്റുപാടുകളിലേക്ക് തളച്ചിട്ടുകൊണ്ട് കോവിഡ് 19 എന്ന മഹാമാരി താണ്ഡവമാടുമ്പോള്‍ അത് സൃഷ്ടിച്ച സവിശേഷ സാമൂഹ്യസാഹചര്യത്തെ അതിജീവിക്കാനുള്ള ഒരു സുപ്രധാന മാര്‍ഗ്ഗമെന്ന നിലയ്ക്ക് കൃഷിയുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. നമുക്കാവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാക്കുവാന്‍ നമ്മുടെ ചുറ്റുപാടുകള്‍ക്കു കഴിയുമെന്ന തിരിച്ചറിവോടെ സമൃദ്ധമായ ഒരു കാര്‍ഷിക പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്തിന്റെ പാരമ്പര്യ പഴമകളിലേക്ക് ഒരു തിരിച്ചുപോക്കിന് കേരളീയ ജനത ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
കോവിഡ് കാലത്തെ കൃഷിക്ക് സാമ്പത്തികവും സാമൂഹികവും ആരോഗ്യപരവുമായ തലങ്ങളുണ്ട്. സ്വന്തം വീടുകളില്‍ കൃഷി ചെയ്യുന്നതോടെ പുറത്തുനിന്നു ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് കൃഷിയുടെ സാമ്പത്തിക മാനം. കോവിഡ് കാല കൃഷികൊണ്ടുണ്ടായ ഏറ്റവും വലിയ പ്രയോജനം അതുകൊണ്ടുണ്ടായ സാമൂഹ്യമാറ്റമാണ്. കുടുംബാംഗങ്ങളൊരുമിച്ച് കൃഷി ചെയ്യാനാരംഭിച്ചതോടെ കുടുംബബന്ധങ്ങള്‍ കൂടുതല്‍ മുറുക്കമുണ്ടായി. പഴയകാലത്തെ കൃഷിയറിവുകള്‍ പുതിയ തലമുറയ്ക്കു പകര്‍ന്നുനല്കാനും അവ പുതിയ കാലത്തെ രീതികളോടു സമന്വയിപ്പിക്കാനും കഴിഞ്ഞു. കാര്‍ഷിക രംഗത്തെ അനുഭവജ്ഞാനം പകര്‍ന്നു നല്‍കുന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മകളും കൃഷിരീതികള്‍ പരിചയപ്പെടുത്തുന്ന യുട്യൂബ് വീഡിയോകളും സജീവമായി കൃഷി വിജ്ഞാന വ്യാപനത്തിലുണ്ടായ ഈ കുതിച്ചുചാട്ടം കുട്ടികള്‍പ്പെടെയുള്ള പുതിയ തലമുറയ്ക്ക് കൃഷി ഏറ്റെടുക്കാന്‍ പ്രചോദനമായി. പണ്ടുകാലങ്ങളില്‍ കൃഷി ചെയ്തിരുന്ന വിളകളില്‍ നിന്നു വിളവെടുപ്പു നടത്തുമ്പോള്‍ അയല്‍ക്കാര്‍ക്ക് ഒരു പങ്കു നല്‍കുന്ന പതിവുണ്ടായിരുന്നു. കൊടുക്കല്‍ വാങ്ങലിലൂടെ പുലരുന്ന ഇത്തരമൊരു സാമൂഹ്യസംസ്‌കാരം കേരളത്തില്‍ വീണ്ടും വികസിച്ചുതുടങ്ങുകയാണ് കോവിഡ്കാല കൃഷിയിലൂടെ.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കീടനാശിനികള്‍ തളിച്ചു വിഷലിപ്തമാക്കിയ പച്ചക്കറികള്‍ കേരളത്തിലെത്തുന്നത് കേരളീയ ജനതയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്നതിനു തെളിവാണ് കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ദ്ധനവ്. സ്വന്തമായി കൃഷി ചെയ്യാന്‍ കേരളീയ ജനത തയ്യാറായതോടെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്കും സുരക്ഷിത ഭരണം ഉറപ്പാക്കുന്നതിലേക്കും നാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ആരോഗ്യമേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കുമെന്നു കരുതാം. കൃഷിയിലേര്പ്പെടുമ്പോഴുണ്ടാകു
Comments are closed.