കേരള പൊലീസ് കുറ്റാന്വേഷണത്തില്‍ സമര്‍ത്ഥര്‍: ലോക്‌നാഥ് ബെഹ്‌റ
കേരള പൊലീസ് കുറ്റാന്വേഷണത്തില്‍ സമര്‍ത്ഥരാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ക്രൈം അന്വേഷണം പലപ്പോഴും മടുപ്പുളവാക്കുന്നതാണ്. എങ്കിലും കേരള പൊലീസ് ഇതുവരെ 95 ശതമാനം കേസുകളും തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനം നടന്ന ക്രൈം എഴുത്ത് എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം പറഞ്ഞത്.
താന്‍ കൈകാര്യം ചെയ്ത നിരവധി ക്രൈം അന്വേഷണങ്ങളുടെ ഉദാഹരണങ്ങള്‍ നിരത്തിയ ബഹ്‌റ ഷെര്‍ലക് ഹോംസിനെയും അഗത ക്രിസ്റ്റിയുടെയും രചനകളെക്കുറിച്ച് സംസാരിച്ചു.
ഡോ.പി.കെ.രാജശേഖരന്‍, ജി.ആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ആര്‍.രാജശ്രീയായിരുന്നു മോഡറേറ്റര്‍.
Comments are closed.