അഗതാക്രിസ്റ്റിയുടെ മൂന്ന് ക്രൈം ത്രില്ലറുകള്‍ ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം ഇ-ബുക്കുകളായി വെറും 99 രൂപയ്ക്ക്!
കുറ്റാന്വേഷണ രചനകള്‍കൊണ്ട് ലോകത്തെ ത്രസിപ്പിച്ച എഴുത്തുകാരിയാണ് അഗതാക്രിസ്റ്റി. അഗതാക്രിസ്റ്റിയുടെ ഓരോ നോവലുകളും വായനക്കാരനെ കാലങ്ങളോളം വേട്ടയാടും. അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റിയുടെ മൂന്ന് ക്രൈം
ത്രില്ലറുകള്‍ ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം ഇ-ബുക്കുകളായി വെറും 99 രൂപയ്ക്ക്!
‘എ ബി സി നരഹത്യകള്‍’ ബുദ്ധിമാനായ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന്റെ ബുദ്ധിശക്തിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കത്ത്… ഒരു കൊലയാളി അയച്ചത്. കണക്കുകൂട്ടി കരുതലോടെ എഴുതിയ മാരകമായ കത്ത്. 21ാം തീയതി ആന്‍ഡോവറില്‍… കത്തില്‍ പറഞ്ഞ സമയത്ത്, അതേ സ്ഥലത്ത് മിസ്സിസ് ആഷര്‍ വധിക്കപ്പെട്ടു. രണ്ടാമത്തെ കത്തില്‍ വധസ്ഥലം ബെക്‌സ്ഹില്‍ ആയിരുന്നു. ഇരയായത് ബെറ്റി ബെര്‍നാഡ്. മൂന്നാമത്തെ കൊലപാതകം പേസ്റ്റണില്‍വച്ച് സര്‍ കാര്‍ മൈക്കേല്‍ ക്ലാര്‍ക്കിന്റെ വധം… ഓരോ മൃതശരീരത്തിന്റെയും അടുത്ത് എ ബി സി റെയില്‍വേ ഗൈഡ് തുറന്നുവച്ചിരുന്നു. എന്താണിതിന്റെ യുക്തി? പൊയ്‌റോട്ട് അന്വേഷണം ആരംഭിക്കുന്നു.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
‘ഒടുവില്‍ ആരും അവശേഷിച്ചില്ല’ നിഗൂഢമായ ഭൂതകാലമുള്ള പത്തു പേര്‍ ഒരു ദ്വീപിലേക്ക് ക്ഷണിക്കപ്പെടുന്നു. ഇവരെല്ലാം തന്നെ തെളിയിക്കപ്പെടാന്‍ സാധ്യതയില്ലാത്ത വിധം കൊലപാതകങ്ങള്‍ ചെയ്തവരാണ്. വിശ്വകുറ്റാന്വേഷണ സാഹിത്യത്തിലെ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിയുടെ നോവലിന് മലയാള നോവലിസ്റ്റ് ജോസഫ് മറ്റത്തിന്റെ വിവര്‍ത്തനം.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
റോജര്‍ അക്രോയ്ഡിന്റെ കൊലപാതകം മിസ്സിസ് ഫെറാര്‍ഡ് ഭര്‍ത്താവിനു വിഷം കൊടുത്തു ആത്മഹത്യ ചെയ്യുന്ന നിമിഷം വരെ ആരും ആ സ്ത്രീയെ സംശയിച്ചിരുന്നില്ല. റാല്‍ഫ് പേറ്റനൊഴികെ മിസ്സിസ് ഫെറാര്‍ഡ് കാമുകനു കത്തെഴുതിയിരുന്നു. പക്ഷേ ആ കത്ത് റോജര്‍ അക്രോയ്ഡിന് ഒരിക്കലും വായിച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ല.
Comments are closed.