ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലറുകള്‍ ഇപ്പോള്‍ ഇ-ബുക്കായും
അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ സമ്മാനാര്‍ഹമായ നോവലും കൂടാതെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലുകളും ഇപ്പോള്‍ ലോകത്തെവിടെയിരുന്നും അനായാസം വായിക്കാം ഇ-ബുക്കായി!
സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകം ലഭ്യമാണ്.
ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ യാണ് മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്, കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.
‘ന്യൂറോ ഏരിയ’ – ശിവന്‍ എടമന ശാസ്ത്രം എത്തിനില്ക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയയുടെ പരീക്ഷണശാലയില്‍ സയന്‍സ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്നു.
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
ഡാര്‍ക്ക് നെറ്റ് -ആദര്‍ശ് എസ് ഈജിപ്ഷ്യൻ മിത്തോളജിയും സൈബർക്രൈമും ഡാർക്ക്‌വെബ്ബും ഡീപ് വെബ്ബും കൊലപാതകങ്ങളും കുറ്റാന്വേഷണവും ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലർ.
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
ഡോള്‍സ് – റിഹാന്‍ റാഷിദ് സമകാലികലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റവും തുടർന്ന് സംഭവിക്കാവുന്ന കുറ്റകൃത്യങ്ങളുമാണ് നോവലിന്റെ കാതൽ. വാട്സാപ്പും ഫേസ്ബുക്കും പോലുള്ള സോഷ്യൽ മീഡിയ ആപ്പുകളുടെ സ്വകാര്യതാമാനദണ്‌ഡം ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് കൃത്യമായ തിരിച്ചറിവുകളും ആശയസംവേദനങ്ങളും സാധ്യതകളുടെ പരിണാമവും എല്ലാം ഡോൾസ് ചർച്ച ചെയ്യുന്നു.
Comments are closed.