ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; ഫലപ്രഖ്യാപനം നാളെ ജിത്തു ജോസഫ് നിര്‍വഹിക്കും
ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിന്റെ ഫലപ്രഖ്യാപനം നാളെ
സംവിധായകന്‍ ജിത്തു ജോസഫ് നിര്‍വഹിക്കും. ഡിസംബര്‍ 19ന് വൈകുന്നേരം 5 മണിക്ക് ജിത്തു ജോസഫിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിജയിയെ പ്രഖ്യാപിക്കുക.
ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്, ന്യൂറോ ഏരിയ (ശിവന്‍ എടമന), കിഷ്കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.
ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍
ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടായേ മതിയാകൂ.
കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം സംഘടിപ്പിച്ചത്.
Comments are closed.