DCBOOKS
Malayalam News Literature Website

ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; ചുരുക്കപ്പട്ടിക ഇന്ന്

ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടിക നടന്‍ ജയസൂര്യ പ്രഖ്യാപിക്കും. വ്യാഴാഴ്ച (5 നവംബര്‍ 2020) വൈകുന്നേരം 7 മണിക്ക് ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാകും ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുക. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.

ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍
ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടായേ മതിയാകൂ.
കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം സംഘടിപ്പിച്ചത്.

Comments are closed.