ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; രചനകള്‍ ക്ഷണിക്കുന്നു
ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ? കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുകയാണ് ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിലൂടെ. സാഹിത്യതത്പരരായ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രചനകള്‍ തപാല്‍മാര്‍ഗ്ഗത്തിലൂടെ അയച്ചു നല്‍കാവുന്നതാണ്.
നിബന്ധനകള്‍:
1. അനുകരണമോ വിവര്‍ത്തനമോ പ്രസിദ്ധീകരിക്കപ്പെട്ടതോ ആയ രചനകള്‍ പരിഗണിക്കുന്നതല്ല.
2. ഡി.ടി.പി ചെയ്ത പ്രതികളായിരിക്കണം മത്സരത്തിന് അയയ്‌ക്കേണ്ടത്.
3. തിരഞ്ഞെടുക്കുന്ന കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കും
4. അയയ്ക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാരന്‍ സൂക്ഷിക്കേണ്ടതാണ്
കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി: 2020 ഏപ്രില്‍ 30
രചനകള്‍ അയക്കേണ്ട വിലാസം
ക്രൈം ഫിക്ഷന്‍ മത്സരം
പ്രസിദ്ധീകരണവിഭാഗം
ഡി സി ബുക്‌സ്, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം-1
Comments are closed.