ക്രൈംഫിക്ഷന്‍ നോവല്‍ മത്സരത്തില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘ഡോള്‍സ്’ നെക്കുറിച്ച് എഴുത്തുകാരന്‍ റിഹാന്‍ റാഷിദ് സംസാരിക്കുന്നു
സ്മാര്‍ട്ട് ഡിവൈസുകള്‍ സ്മാര്‍ട്ടായി ലോകം കൈയടക്കുമ്പോള്‍ നമ്മുടെ രഹസ്യങ്ങള്‍ മൂന്നാമതൊരാള്‍ അല്ലെങ്കില്‍ ഒരുകൂട്ടം ആളുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അത്തരം ഡിവൈസുകളിലെ നെഗറ്റീവുകള്‍ക്ക് മനുഷ്യത്വമുണ്ടാകുമോ എന്ന അന്വേഷണമാണ് ഡോള്‍സിലൂടെ ചെയ്യുന്നത് എന്ന് എഴുത്തുകാരന്‍ റിഹാന്‍ റാഷിദ് പറഞ്ഞു.
ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്, ന്യൂറോ ഏരിയ (ശിവന്‍ എടമന), കിഷ്‌കിന്ദയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ഡിസി ബുക്‌സ് െ്രെകം ഫിക്ഷന്‍ നോവല്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. നടന്‍ ജയസൂര്യയാണ് മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.
ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍
ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടായേ മതിയാകൂ. കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന്റെ ഫലപ്രഖ്യാപനം ഡിസംബര്‍ 19ന് നടക്കും.
Comments are closed.