DCBOOKS
Malayalam News Literature Website

ക്രൈം ഫിക്ഷന്‍ അവാര്‍ഡ് വിതരണം ജനുവരി 12ന്

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിന്റെ അവാര്‍ഡ് വിതരണം ജനുവരി 12ന് നടക്കും. കര്‍മ്മനിരതനായ പുസ്തകപ്രസാധകനും ഡിസി ബുക്‌സ് സ്ഥാപകനുമായ ഡി സി കിഴക്കെമുറിയുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം ഡിസി ബുക്‌സ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ വെച്ചാണ് പുരസ്‌കാര വിതരണം നടക്കുക.

ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’  യാണ് മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത്. 50,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്),  കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. ഈ നാല് പുസ്തകങ്ങളും ജനുവരി 12ന് പ്രകാശനം ചെയ്യും.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഡീസീ ഫലിതങ്ങള്‍ (സമാ അരവിന്ദന്‍, കെ. എസ്. മംഗലം) എന്ന പുസ്തകം പ്രകാശനം ചെയ്യും. ചടങ്ങില്‍ കെ ആര്‍ മീര ഡി സി അനുസ്മരണം നടത്തും. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം നേടിയ ബെന്യാമിന്‍, എസ് ഹരീഷ് എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. മനോജ് കുറൂര്‍, അജയ് പി മങ്ങാട്ട് എന്നിവര്‍ പ്രസംഗിക്കും. സി.വി. ബാലകൃഷ്ണന്‍, ഡോ. പി.കെ. രാജശേഖരന്‍, ജി.ആര്‍. ഇന്ദുഗോപന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.  ക്രൈം ഫിക്ഷന്‍ നോവലിസ്റ്റുകളും ചടങ്ങില്‍ സംബന്ധിക്കും.

 

Comments are closed.