DCBOOKS
Malayalam News Literature Website

കുറ്റാന്വേഷണ സാഹിത്യത്തിലെ പുതുവഴികള്‍

കേരള സാഹിത്യ ഉത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് തൂലിക വേദിയില്‍ കുറ്റാന്വേഷണ സാഹിത്യത്തിലെ പുതുവഴികള്‍ എന്ന വിഷയത്തെ ആസ്ദമാക്കി ചര്‍ച്ച നടന്നു. സാഹിത്യത്തിലെ മറ്റ് എഴുത്തുകാര്‍ അഭിമുഖീകരിക്കാത്ത പ്രശ്‌നങ്ങള്‍ കുറ്റാന്വേഷണ സാഹിത്യകാരന്മാര്‍ അഭിമുഖീകരിക്കുന്നു എന്ന സത്യാവസ്ഥ പലര്‍ക്കും അറിയുന്നില്ല എന്നു സൂചിപ്പിച്ചായിരുന്നു ചര്‍ച്ച തുടങ്ങിയത്. വായിക്കാന്‍ പുസ്തകമില്ലാത്തതുകൊണ്ടാണ് കുറ്റാന്വേഷണം എഴുതിത്തുടങ്ങിയതെന്നും ക്രൈംഫിക്ഷന്‍ എഴുതുക വെല്ലുവിളി നിറഞ്ഞതാണെന്നും എഴുത്തുകാരന്‍ ലാജോ ജോസഫ് പറയുന്നു. കോട്ടയം കേന്ദ്രീകരിച്ചുകൊണ്ടുള്ള ആദ്യ ക്രൈംനോവല്‍ എഴുതുന്നത് ഒരുപക്ഷെ ലാജോ ജോസഫ് തന്നെയായിരിക്കും.

തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് കുറ്റാന്വേഷണ നോവലുകള്‍. ഒരുകാലത്ത് വായനയെ സമ്പന്നമാക്കിയിരുന്ന ഡിറ്റക്ടീവ് നോവലുകള്‍ ഏവരുടെയും ഹരമായിരുന്നു. പെട്ടന്നുള്ള വായനയ്ക്കുപകരിച്ചിരുന്ന ഇത്തരം സാഹിത്യസൃഷ്ടികളുടെ ധര്‍മ്മം പുസ്തകവായനയെ സജീവമാക്കി നിലനിര്‍ത്തുകയും വായനയോടുള്ള കമ്പം ജനിപ്പിക്കുകയും ചെയ്യുന്നു എന്നതായിരുന്നു. കുറ്റാന്വേഷകയോ, കുറ്റാന്വേഷകനോ ഒരിക്കലും ദുര്‍ബലനാകരുത്. അപരിചിതമായ മേഖലകളെ കുറിച്ച് എഴുതുന്നതാണ് െ്രെകം ഫിക്ഷന്‍ എന്നത് മറ്റൊരു വസ്തുത.

തങ്ങളുടെ നോവലുകള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീ പാര്‍വതിയും അഖില്‍ പി ധര്‍മ്മജനും. അതേസമയം തന്നെ ലെസ്ബിയന്‍ പുസ്തകങ്ങളെ കുറിച്ച് തന്റെ എഴുത്തിലൂടെ പ്രതിപാദിക്കുമ്പോള്‍ ലെസ്ബിയന്‍ ആണെന്ന് പലര്‍ക്കും തോന്നുകയും അത് പിന്നീട് ചോദ്യങ്ങളായി രൂപപ്പെടുകയും ചെയിതിട്ടുണ്ടെന്ന് ചര്‍ച്ചയിയില്‍ ശ്രീപാര്‍വതി തുറന്നുപറഞ്ഞു.
അതേസമയം മലയാളികള്‍ എന്തുകൊണ്ട് ക്രൈംബുക്കുകള്‍ വായിക്കാന്‍ താല്പര്യപെടുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതിന് വ്യക്തമായ കാരണമുണ്ട്.

നമ്മുടെ മനസ്സില്‍ ഒരു പരിധി വരെ െ്രെകം ഉള്ളത് കൊണ്ടാണ് വായിക്കാനുള്ള താല്പര്യം കൂടിവരുന്നതെന്ന് ലാജോ ജോസഫ് പറഞ്ഞു. അതേസമയം തന്നെ െ്രെകം നടന്നാല്‍ തുടര്‍വിവരങ്ങള്‍ അറിയാന്‍ മാധ്യമങ്ങളെ പിന്തുടരുന്ന ഒരു കാഴ്ചയാണ് സമൂഹത്തില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ നോവലിലെ ഓരോ കഥാപാത്രങ്ങള്‍ക്കും സൂക്ഷ്മ വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും വായനക്കാരെ വഴി തിരിച്ചുവിടുന്ന നോവലുകളാണ് ലാജോ ജോസഫിന്റെതെങ്കില്‍ കുറ്റാന്വേഷണ സ്ഥാപകനെ സ്ഥാപിക്കാത്ത നോവലുകളാണ് എഴുത്തുകാരന്‍ ഇന്ദുഗോപന്റേത്.

എഴുപതുകളിലും എണ്‍പതുകളിലും വായനയെ വളരെയേറെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ ഡിറ്റക്ടീവ് നോവലുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഓരോ ലക്കത്തിലും അത്തരം നോവലുകള്‍ അവസാനിച്ചിരുന്നത് അടുത്ത ലക്കത്തിലേക്ക് വായനക്കാരന്റെ മനസ്സില്‍ ജിജ്ഞാസ അവശേഷിപ്പിച്ചുകൊണ്ടാണ്. നോവലിന്റെ തുടര്‍വായനയ്ക്ക് വായനക്കാരനെ പ്രേരിപ്പിക്കാന്‍ തക്ക തരത്തിലുള്ളതായിരുന്നു ഭാഷയും പ്രയോഗങ്ങളും.

Comments are closed.