വിഷാദത്തില്‍നിന്നുള്ള വിമോചനമാണ് എഴുത്ത്: കെ.പി.രാമനുണ്ണി
എഴുത്തിന് വിഷാദപര്‍വ്വം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടായിരുന്നു കേരള സാഹിത്യോത്സവത്തില്‍ രണ്ടാം ദിനത്തില്‍ തൂലികയുടെ വേദിയില്‍ ചര്‍ച്ച തുടങ്ങിയത്. എഴുത്തുകാരനും പ്രശസ്ത ന്യൂറോളജിസ്റ്റുമായ കെ.രാജശേഖരന്‍ നായര്‍, ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി.രാമനുണ്ണി, രാജ് നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോഴിക്കോട് ആര്‍ട്‌സ് കോളെജ് അസിസ്റ്റന്റ് പ്രഫ. ഡോ. സ്റ്റാലിന്‍ ദാസ് ചര്‍ച്ച നിയന്ത്രിച്ചു.
കെ.പി രാമനുണ്ണിയുടെ ജീവിതാനുഭവം കാണികളുമായി പങ്കുവെച്ചു കൊണ്ടായിരുന്നു സെഷന്‍ ആരംഭിച്ചത്. എഴുത്തിന് വിഷാദപര്‍വ്വം ഉണ്ടോ എന്ന ചോദ്യം തൊടുത്തു വിടുകയും, അതിനുള്ള ഉത്തരമായി എഴുത്തിന് വിഷാദപര്‍വ്വം ഇല്ല എന്നും വിഷാദത്തിന്റെ വിമോചനമാണ് എഴുത്തെന്നും കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ഒരു അനുഭവം എങ്ങനെ വിഷാദത്തിലേക്ക് എത്തി എന്നും രാമനുണ്ണി വേദിയില്‍ വിശദീകരിച്ചു.
‘വിഷാദം എന്നത് ഒരു സൈക്യാട്രിക് എമര്‍ജന്‍സി’ ആണെന്നും, ‘ബെല്‍ ജാര്‍’എന്ന സില്‍വിയ പ്ലാത്തിന്റെ പുസ്തകത്തിലെ ചില കാര്യങ്ങള്‍ ഉദാഹരണസഹിതം ഡോ.കെ.രാജശേഖരന്‍ നായര്‍ സംവാദത്തില്‍ വിവരിക്കുകയും ചെയ്തു.
Comments are closed.