ജീവചരിത്രങ്ങള്‍ ചരിത്രത്തെ അറിയാനുള്ള മാധ്യമം: മനു എസ്.പിള്ള
കോഴിക്കോട്: കോഴിക്കോടിന്റെ മണ്ണില്‍ കേരള സാഹിത്യോത്സവത്തിന്റെ അഞ്ചാം പതിപ്പിന്റെ നാലാം ദിവസം അക്ഷരം വേദിയില്‍ ‘ക്രാഫ്റ്റിങ് നറേറ്റിവ് ഫ്രം ദി പാസ്റ്റ്’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ വിക്രം സമ്പത്ത്, മനു എസ്.പിള്ള, പാര്‍വതി ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു. വില്യം ഡാല്‍റിംപിളായിരുന്നു മോഡറേറ്റര്‍.
ചരിത്രത്തെ വളരെ ലളിതമായി എടുത്തുവെന്നും, തന്റെ ആദ്യത്തെ പുസ്തകം ബയോഗ്രഫികളുടെ കളക്ഷന്‍ ആണെന്നും, ബയോഗ്രഫി വിഷയങ്ങളെ സംബന്ധിച്ച് വിവരം നല്‍കുന്നതോടൊപ്പം നല്ലരീതിയില്‍ ഉള്ള ബന്ധം ഉണ്ടാകുന്നു എന്നും വിക്രം സമ്പത്ത് അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ ജീവിതത്തെ മനസിലാക്കിയാണ് താന്‍ എഴുതുന്നത് എന്നും ചരിത്രത്തെ അറിയുന്നതിനുള്ള മാധ്യമമാണ് ബയോഗ്രഫി എന്നും മനു എസ്. പിള്ള പറഞ്ഞു.
Comments are closed.