ഉച്ചയൂണിന് അല്പം ഞണ്ടുമസാലയും ആയിക്കോട്ടെ…
ചേരുവകള്‍;
1. ഞണ്ട് – 2 കിലോ
2. ചുവന്നുള്ളി – 200 ഗ്രാം
3. സവാള – 200 ഗ്രാം
4. തക്കാളി – 400 ഗ്രാം
5. ഉപ്പ് – പാകത്തിന്
6. മഞ്ഞള്‍പ്പൊടി – 20 ഗ്രാം
7. പെരുംജീരകം – 10 ഗ്രാം
8. എണ്ണ – 120 മില്ലി
9. ഇഞ്ചി-വെളുത്തുള്ളി അരച്ചത് – 80 ഗ്രാം
10. മുളകുപൊടി – 15 ഗ്രാം
11. കറിവേപ്പില – 4 തണ്ട്
12. കുരുമുളക് – 40 ഗ്രാം
13. ജീരകം – 10 ഗ്രാം
14. കറുവാപ്പട്ട – 10 ഗ്രാം
15. മല്ലിയില – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം;
കുരുമുളക് ചൂടാക്കി പൊടിക്കുക. ചുവന്നുള്ളി, തക്കാളി,സവാള ഇവ കഷ്ണങ്ങളാക്കുക.പാത്രത്തില്‍ എണ്ണ ചൂടാക്കി ജീരകം, കറുവാപ്പട്ട, പെരുംജീരകം ഇവയിളക്കു. സവാളയും ചുവന്നുള്ളുള്ളിയും വെള്ളുത്തുള്ളി, ഇഞ്ചി പേസ്റ്റും ചേര്‍ത്ത് വഴറ്റുക. തക്കാളി, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവയും വഴറ്റുക. തക്കാളി വെന്താല്‍ മുളകുപൊടി, കറിവേപ്പില എന്നിവയിട്ട് മസാല പച്ചമണം പോകുന്നതുവരെ വഴറ്റുക. ഞണ്ടു ചേര്‍ത്തു വേവിക്കുക. കുരുമുളകുപൊടി തൂവുക. മല്ലിയില കൊണ്ട് അലങ്കരിക്കുക.
അവലമ്പം
പാചക റാണി – ബെറ്റി ലൂയിസ് ബേബി
Comments are closed.