ഒരു വാക്യവും വെറുതെയല്ല, അലസമായ ഒന്നും ഇല്ല…!
നാടിന്റെ സാംസ്‌കാരികബന്ധങ്ങളില്‍ മറഞ്ഞു നില്‍ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മനോജ് കുറൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘മുറിനാവ്‘. പുസ്തകത്തെക്കുറിച്ച് നോവലിസ്റ്റ് സി. ആര്‍. പരമേശ്വരന്‍ എഴുതിയത്.
‘മുറിനാവ് ‘വലിയ ശ്രദ്ധ ആവശ്യപ്പെടുന്നതാകയാൽ വായിക്കാൻ സമയമെടുത്തു. രചനയിലുള്ള സൂക്ഷ്മതയും ആത്മസമർപ്പണവും ഇക്കാലത്തു അപൂർവമാണ്. മുക്കാലും ഇരുട്ടിലുള്ള രണ്ടു നൂറ്റാണ്ടുകൾ ഒരു nuance ഉം നഷ്ടപ്പെടുത്താതെ പിടിച്ചെടുത്തിരിക്കുന്നു. ചരിത്രവീക്ഷണം കുറെ കൂടി വിശാലമാക്കാൻ അന്ന് താരതമ്യേന കൂടുതൽ ചരിത്രവെളിച്ചമുള്ള കർണ്ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ശ്രീലങ്കയിലേക്കും കഥാപാത്രങ്ങളെ ആനയിക്കുന്ന രചനാതന്ത്രം കൊള്ളാം. ഒരു വാക്യവും വെറുതെയല്ല.അലസമായ ഒന്നും ഇല്ല. ധ്വനിസമർത്ഥമായ കവിഭാഷ. അന്നത്തെ ചിന്താ പദ്ധതികൾ തമ്മിലുള്ള സംഘർഷം ചിത്രീകരിക്കാൻ അവയെയെല്ലാം നന്നായി പഠിച്ചിരിക്കുന്നു.. ഞാൻ കരുതുന്നത് നോവൽ എഴുതി കഴിയുമ്പോഴേക്കും താങ്കൾ ഇരുത്തം വന്ന ഒരു തത്വചിന്തകൻ ആയിട്ടുണ്ടാകും എന്നാണ്.
ഇന്നത്തെ നോവൽ വിപണി കാണുമ്പോൾ പുസ്തകം കുറച്ചു നേരത്തെ ആണോ എന്ന് സംശയം. അത്രക്ക് സമകാലീനമല്ലാത്ത ഈടുറ്റ പുസ്തകം.
‘മുറിനാവ്’ വാങ്ങാന്‍ സന്ദര്‍ശിക്കുക
മുറിനാവ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
സി. ആർ. പരമേശ്വരൻ
Comments are closed.