DCBOOKS
Malayalam News Literature Website

രാഷ്ട്രീയപാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

pinarayiദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് തലസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളില്‍ സംഭവിച്ചത്. അക്രമങ്ങള്‍ തടയാന്‍ നേരത്തെ നടത്തിയ സമാധാന ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും  അക്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ന്റെ വീടാക്രമിച്ചതും ബിജെപി ഓഫീസ് ആക്രമിച്ചതും അപലപനീയമാണ്. നിരവധി കൗണ്‍സിലര്‍മാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇത്തരം അക്രമങ്ങളില്‍നിന്ന് അണികളെ പിന്തിരിപ്പിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും താഴെ തട്ടിലേക്ക് സമാധാനാന്തരീക്ഷം എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഓഗസ്റ്റ് ആറിന് വൈകിട്ട് മൂന്നു മണിക്ക് തലസ്ഥാനത്ത് സര്‍വകക്ഷി യോഗം ചേരും. കോട്ടയത്ത് സിപിഐഎംബിജെപി നേതാക്കള്‍ തമ്മില്‍ നാളെയും കണ്ണൂരില്‍ അഞ്ചിനും ചര്‍ച്ച നടത്തും.സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments are closed.