DCBOOKS
Malayalam News Literature Website

അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടത്-കാനം

മുന്നണിയില്‍ നിന്ന് മുമ്പ് വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ സിപിഐക്ക് കൃത്യമായി നിലപാടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ.എം മാണിയെ ഇടതുമുന്നണിക്ക് വേണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ജെഡിയു, ആര്‍എസ്പി തുടങ്ങി എല്‍ഡിഎഫ് മുന്നണി വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം. എന്നാല്‍, മാണിയെ വേണ്ട.ജെഡിയുവിന് മാത്രമല്ല മുന്നണിയില്‍ നിന്ന് പോയ ആര്‍എസ്പിക്കും മടങ്ങി വരാം.ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അതാത് പാര്‍ട്ടികളാണ്. എന്നാല്‍, കെ.എം. മാണി എല്‍ഡിഎഫില്‍ നിന്ന് പോയ ആളല്ല, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്നും കാനം പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം അധികം വൈകാതെ ഉണ്ടാകുമെന്ന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ മഹാസമ്മേളനത്തില്‍ കെ.എം മാണി പറഞ്ഞിരുന്നു.

Comments are closed.