വാക്സിൻ വിരുദ്ധ ട്വീറ്റുകൾ; എഴുത്തുകാരി നവോമി വുൾഫിനെ വിലക്കി ട്വിറ്റർ
വാഷിംഗ്ടൺ: വാക്സിൻ വിരുദ്ധ നിലപാട് സമൂഹ മാധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ച എഴുത്തുകാരിയും ഫെമിനിസ്റ്റുമായ നവോമി വുൾഫിന് ട്വിറ്ററിൽ വിലക്ക്. കോവിഡ് മഹാമാരിയെ കുറിച്ചും ഇതിന്‍റെ ഭാഗമായ ലോക്ഡൗൺ, വാക്സിൻ എന്നിവയെ കുറിച്ചും തെറ്റായ ധാരണകൾ പരത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താനുള്ള യു.എസ് സർക്കാർ തീരുമാനത്തിനെതിരെയും നവോമി രംഗത്തെത്തിയിരുന്നു. കൂടാതെ വാക്സിൻ നൽകിത്തുടങ്ങിയ ഘട്ടത്തിൽ ”അപ്ലോഡുകൾ സ്വീകരിക്കാനാവുന്ന സോഫ്റ്റ്വെയർ വേദി” യെന്നും വാക്സിൻ നൽകിയവരുടെ മൂത്രം അഴുക്കുചാലുകൾ വഴിയും മറ്റു ജലമാർഗങ്ങൾ വഴിയും ഒഴുക്കുന്നത് തടയണമെന്നും വുൾഫ് ട്വീറ്റ് ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യനുള്ള പ്രഹരമാണ് വിലക്കെന്ന് ചിലർ കുറ്റപ്പെടുത്തി. അമേരിക്കയിൽ വിവാദമുയർത്തിയ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയ ആളാണ് വുൾഫ്.
Comments are closed.