DCBOOKS
Malayalam News Literature Website

ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസികാരോഗ്യം പ്രധാനം; പ്രസാധകരും ഗ്രന്ഥശാലകളും പുസ്തകങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസികാരോഗ്യവും പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പുസ്തകങ്ങള്‍ക്ക് വളരെ വലിയ പങ്കുവഹിക്കാനാകുമെന്നും ഇതിനായി പുസ്തക പ്രസാധകരും, ഗ്രന്ഥശാലകളും തയ്യാറാകണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

വായനയില്‍ താല്‍പര്യം ഉള്ളവര്‍ക്ക് പുസ്തകം എത്തിച്ചു കൊടുക്കാന്‍ പലരും മുന്നോട്ടു വരുന്നുണ്ട്. പുസ്തകപ്രസാധകരായ ഡി സി ബുക്‌സ് ഇക്കാര്യത്തില്‍ ചില ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസികാരോഗ്യവും പ്രധാനമാണ്. അവര്‍ക്ക് മാനസിക ഉല്ലാസവും ധൈര്യവും പകര്‍ന്നു നല്‍കുന്നതിനും നാം മുന്‍ഗണന നല്‍കണം. ആരോഗ്യവകുപ്പും ആരോഗ്യപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ഇതില്‍ പുസ്തകങ്ങള്‍ക്കും വലിയ പങ്കു വഹിക്കാനാകും. വായനയില്‍ താത്പര്യം ഉള്ളവര്‍ക്ക് പുസ്തകം എത്തിച്ചു കൊടുക്കാന്‍ പലരും മുന്നോട്ടു വരുന്നുണ്ട്. പുസ്തകപ്രസാധകരായ ഡിസി ബുക്സ് ഇക്കാര്യത്തില്‍ ചില ഇടപെടലുകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളജ്, കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ എന്നിവിടങ്ങളില്‍ പുസ്തകങ്ങള്‍ നല്‍കി കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പുസ്തക പ്രസാധകരും, ഗ്രന്ഥശാലകളും തയ്യാറാകണം .

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസികാരോഗ്യവും പ്രധാനമാണ്. അവര്‍ക്ക് മാനസിക ഉല്ലാസവും…

Posted by Pinarayi Vijayan on Wednesday, March 18, 2020

Comments are closed.