DCBOOKS
Malayalam News Literature Website

ഭീതിയുടെ തമിഴ് ചിത്രങ്ങൾ

പി കെ ശ്രീനിവാസൻ

ഈ ദുരന്തം എന്നവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ എന്ന് പറയുന്ന ഒരു മുഖ്യമന്ത്രിയോട് ചെന്നൈ നഗരത്തിലെ ഒരു കോടി ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ഒരു ദിവസം അത്ഭുതമെന്ന പോലെ കൊറോണ അപ്രത്യക്ഷമാകുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്‍റ് ‍ട്രംപിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് തമിഴക മുഖ്യമന്ത്രിയുടെ ജല്പനങ്ങള്‍.

ഞങ്ങളുടെ മഹാനഗരം ഇന്നൊരു ദശാന്ധിയിലൂടെ കടന്നുപോകുകയാണ്. ലോകരാഷ്ട്രങ്ങളെ കിടുകിടാ വിറപ്പിക്കുന്ന മഹാമാരിയുടെ പകര്‍ന്നാട്ടം ഞങ്ങളുടെ നഗരത്തേയും വിറപ്പിച്ചുകൊണ്ടിരിക്കുന്നു. രോഗത്തിന്റെ കടന്നാക്രമണം ദിനം
പ്രതി വര്‍ദ്ധിക്കുന്നു. വര്‍ഷങ്ങളായി എന്റേതായിത്തീര്‍ന്ന ഈ നഗരം അതിഭീകരമായ രോഗസുനാമിയില്‍പ്പെട്ട് തകരാന്‍ പോകുകയാണോ?ചരിത്രങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ദ്രാവിഡപ്പെരുമ നോട്ടക്കുറവിന്റെ, ജാഗ്രതക്കുറവിന്റെ ഉരുള്‍പൊട്ടലില്‍ അവസാനിക്കുകയാണോ? ദല്‍ഹിയിലെ ഭരണപ്പോരാളികള്‍ അനുശാസിച്ചതുപോലെ ഞങ്ങള്‍, നഗരവാസികള്‍, വരാന്തയിലും ടെറസിലും തപ്പും തകിലും കൊട്ടി. മെഴുകുതിരിയും മണ്ണെണ്ണവിളക്കും ശരറാന്തലുകളും ചൂട്ടുകെട്ടുകളും കത്തിച്ചു. എന്നിട്ടും അറുതി കാണാതെ വീട്ടിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിരിക്കുന്നു. അതിനിടയിലാണ് തമിഴകത്തിനുപുറത്തുള്ള സുഹൃത്തുക്കള്‍ ആശങ്കവിടാതെ ഫോണിലൂടെ ആരായുന്നത്:

‘താങ്കളുടെ നഗരം കൊറോണയ്ക്ക് കീഴടങ്ങുകയാണോ സുഹൃത്തേ?’ഒരു കോടിക്കുമേല്‍ ജനസംഖ്യയുള്ള ഞങ്ങളുടെ ചെന്നൈനഗരം മൂന്നുമാസത്തിലേറെയായി ദുരന്തത്തിലൂടെ സഞ്ചരിക്കുകയാണ്. രോഗത്തിന്റെ പട്ടികയില്‍ ദിനംപ്രതി രണ്ടായിരത്തിയഞ്ഞൂറു മുതല്‍ മൂവായിരം വരെ രോഗികള്‍ കയറിപ്പറ്റുന്നു. ലക്ഷങ്ങളിലേക്കു കടക്കാന്‍ ഇനി
ദിവസങ്ങള്‍മാത്രം. ആശുപത്രികള്‍തികയുന്നില്ല. പരിശോധനയുടെഫലം പുറത്താകുന്നില്ല. മരിക്കുന്നവരുടെ കണക്കുകളും മാജിക്‌പോലെ അപ്രത്യക്ഷമാകുന്നു. കുടുംബമഹിയമയുള്ളവര്‍ കൊറോണ പിടിച്ചുമരിച്ചെന്നു പറയാന്‍ തയ്യാറാവുന്നില്ല. ആശുപത്രികളിലെ രജിസ്റ്ററില്‍മരിച്ചവര്‍ അധികം ഹൃദയസ്തംഭനം മൂലം. ആരും കണ്ടിട്ടില്ലാത്ത ഒരുരോഗാണു ജീവന്റെ നെടുംതളത്തില്‍നിന്ന് ആനന്ദനടനമാടുകയാണ്. ഏതോ കിരാതപര്‍വത്തിന്റെ താളങ്ങളേറ്റുവാങ്ങിക്കൊണ്ട്.

പി കെ ശ്രീനിവാസൻ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.