പ്രശാന്ത് നാരായണന്റെ ‘ഛായാമുഖി’ നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നതിന് വിലക്ക്
പ്രശാന്ത് നാരായണന്റെ ‘ഛായാമുഖി’ നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നത് കോടതി തടഞ്ഞു. ഗോപിക വര്‍മ്മ ഛായാമുഖി മോഹിനിയാട്ട രൂപത്തില്‍ അവതരിപ്പിക്കുന്നത് പ്രശാന്ത് നാരായണന്റെ അറിവോടെയോ അനുവാദത്തോടെയോ അല്ലായിരുന്നു. ഇത് പ്രശാന്ത് നാരായണന്റെ ബൗദ്ധിക സ്വത്താവകാശത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് താല്‍ക്കാലിക നിരോധന ഉത്തരവ് വഴി കോടതി ഗോപിക വര്‍മ്മയുടെ നൃത്തം വിലക്കിയത്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ വി എന്‍ ഹരിദാസ് മുഖേന പ്രശാന്ത് നാരായണന്‍ സമര്‍പ്പിച്ച പകര്‍പ്പവകാശ ലംഘനത്തിന് എതിരെയുള്ള കേസിലാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ്.
1996ലാണ് ഛായാമുഖി എന്ന നാടകം പ്രശാന്ത് നാരായണന്‍ എഴുതിയത്. മഹാഭാരത പശ്ചാത്തലത്തില്‍ പ്രണയവും നഷ്ടപ്രണയവും ആധാരമാക്കിയാണ് നാടകത്തിന്റെ രൂപ ഘടന. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗോപിക വര്‍മ ഛായാമുഖിയെ നൃത്താവിഷ്‌കാരമാക്കി. നൃത്തം നിരവധി വേദികളിലേക്ക് കൂടി എത്തിയതോടെയാണ് പ്രശാന്ത് നാരായണന്‍ നിയമ നടപടിയുമായി നീങ്ങിയത്.
Comments are closed.