കോട്ടണോപ്പൊളിസ്
ഡോ. വിനോദ് വിജയൻ തയ്യാറാക്കിയ ലേഖനം
മനുഷ്യർക്ക് തുന്നൽ സാധ്യതകൾക്കുള്ള ടെംപ്ലേറ്റ് തുറന്നിടുന്ന ഈ കോഴിക്കോടൻ ഫാബ്രിക്ക്, കാലിക്കോ ക്രേസ് (Craze) എന്ന് വിളിക്കാവുന്നൊരു കൊടുങ്കാറ്റായി, പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പിലെ ലോക്കൽ വസ്ത്ര വ്യവസായത്തിൻ്റെ അടിവേരിളക്കി. അതിനെ രക്ഷിക്കാൻ ബ്രിട്ടണാകട്ടെ കാലിക്കോ-നിയമത്തിലൂടെ ഇന്ത്യയിൽനിന്നുള്ള കാലിക്കോ കോട്ടൺ ഇറക്കുമതി നിരോധിച്ചു: ശാസ്ത്രമുൾപ്പെടെയുള്ള സകല മനുഷ്യ വ്യവഹാരങ്ങളെയും മനുഷ്യോത്പാദനം നിയന്ത്രിച്ചതെങ്ങനെ എന്ന് പരുത്തിയെ മുൻനിർത്തി സംസാരിക്കുവാൻ ശ്രമിക്കുകയാണ് ഈ ലേഖനം
‘Science was commandeered to prove the biological inferiority of the Negro. Even philosophical logic was manipulated an Aristotlian syllogism: All men are made in the image of God. God, as everyone knows, is not a Negro, Therefore, the Negro is not a man.’ – Martin Luther King
അമേരിക്കൻഗാന്ധി എന്നറിയപ്പെട്ടിരുന്ന മാർട്ടിൻ ലൂഥർ കിങ് തിരുവനന്തപുരം സന്ദർശിച്ചത് കേരളം രൂപീകരിക്കപ്പെട്ട പതിറ്റാണ്ടിലായിരുന്നു. അദ്ദേഹത്തിനപ്പോൾ കേരളത്തിലെ ദലിത് കുട്ടികൾ പഠിക്കുന്നൊരു വിദ്യാലയം കാണാനാഗ്രഹം തോന്നി. കൗതുകം നിറഞ്ഞ രാഷ്ട്രീയമാറ്റങ്ങളിലൂടെ കേരളം കടന്നുപൊയ്ക്കൊണ്ടിരുന്ന കാലമായിരുന്നു അത്. സങ്കല്പത്തിൽ മാത്രം ബ്രഹ്മമുണ്ടായിരുന്നൊരു ആശയ-ആദിശങ്കരനെ ഭൂതകാല ത്തിൽ ഉപേക്ഷിച്ച്, അല്പം വിക്കുള്ളൊരു ഭൗതികശങ്കരനെ ജനാധിപ ത്യത്തിലൂടെ തെരഞ്ഞെടുത്തു കൊണ്ട് കേരളം ആധുനികതയുടെ കാഹളങ്ങൾക്കു ചെവികൊടുത്തു കഴിഞ്ഞിരുന്നു. അങ്ങനെയൊരു ആത്മവിശ്വാസപ്പതിറ്റാണ്ടിലായിരുന്നു ലൂഥർ കിങ്ങിൻ്റെ വിദ്യാലയ സന്ദർശനമെങ്കിലും കുട്ടികൾക്കു മുൻപിൽ സ്‌കൂളിൻ്റെ പ്രിൻസിപ്പാൾ അദ്ദേഹത്തെ പരിചയപ്പെടുത്തിയതിങ്ങനെയാണ് “Young people, I would like to present to you a fellow untouchable from the United States of America.” മനുഷ്യവംശത്തിൻ്റെ രണ്ടസംബദ്ധപ്രശ്‌ങ്ങൾ: ജാതിയും വംശീയതയും ഒരു കുറ്റിയും കൊളുത്തുംപോലെ പരസ്‌പരപൂരകമായി അർത്ഥം കണ്ടുപിടിക്കുന്നത് ആ പരിചയപ്പെടു ത്തൽ കേട്ടുനിൽക്കവേ ലൂഥർ അറിഞ്ഞു…
പൂര്‍ണ്ണരൂപം 2025 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.