DCBOOKS
Malayalam News Literature Website

കൊറോണ; സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കി. ഏപ്രില്‍ നാലിന് തീരുമാനിച്ചിരുന്ന പോയട്രി ഫെസ്റ്റും ഏപ്രില്‍ പതിനാലു മുതല്‍ ആരംഭിക്കേണ്ടിയിരുന്ന സമ്മര്‍ സ്‌കൂള്‍ പരിപാടിയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നീട്ടിവെച്ചതായി ലൈബ്രേറിയന്‍ പി കെ ശോഭന അറിയിച്ചു.

വിദേശീയരായ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്ക് അനിശ്ചിതകാലത്തേക്ക് അടച്ചിടും. ലൈബ്രറിയിലെ ടച്ച് സ്‌ക്രീന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതല്ല. ലൈബ്രറിയില്‍ കൂട്ടം കൂടി ഇരുന്നു പഠിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുന്നതല്ല.  മാര്‍ച്ച് 16 മുതല്‍ 31 വരെ റഫറന്‍സ് വിഭാഗവും ഇന്റര്‍നെറ്റ് ബ്രൗസിംഗ് വിഭാഗവും അടച്ചിടുന്നതായിരിക്കും. രാവിലെ 8 മുതല്‍ 11 മണി വരെ മാത്രമേ പത്രവായനാ മുറികള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ. മലയാള വിഭാഗം, കുട്ടികളുടെ വിഭാഗം തുടങ്ങി ഒരു വിഭാഗത്തിലും ഇരുന്ന് റഫര്‍ ചെയ്യാന്‍ അനുവദിക്കുന്നതല്ല.
പുസ്തകങ്ങള്‍ എടുക്കുകയും തിരികെ ഏല്‍പ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ നിലവില്‍ അനുവദനീയമാണ്.

Comments are closed.