കൊറോണ; പുസ്തകവായന സൗജന്യമാക്കി പ്രസാധകരും മ്യൂസിയങ്ങളും
ലോകരാജ്യങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലായതോടെ സൗജന്യമായി ഇന്റര്‍നെറ്റിലൂടെ വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി അന്താരാഷ്ട്ര ലൈബ്രറികളും മ്യൂസിയങ്ങളും. വൈറസ് ബാധയെ തുടര്‍ന്ന് ഇവിടങ്ങളില്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല.
നെതര്‍ലാന്റ് ആംസ്റ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയം ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ സൗജന്യമായി സന്ദര്‍ശിക്കാം. കൊറോണ വൈറസ് നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഏപ്രില്‍ ആറ് വരെ മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്. കുട്ടികള്‍ക്ക് ഉപയോഗപ്പെടുന്ന വിധത്തിലാണ് ഇന്റര്‍നെറ്റില്‍ മ്യൂസിയത്തിലെ വിഭവങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.
ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാല പ്രസ് ഉയര്‍ന്ന ക്ലാസ്സുകളിലേക്കുള്ള 700 പുസ്തകങ്ങളാണ് സൗജന്യമായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയിരിക്കുന്നത്.
Comments are closed.