DCBOOKS
Malayalam News Literature Website

ശ്വാസകോശ രോഗങ്ങളും കൊറോണക്കാലവും !

ശ്വാസകോശരോഗങ്ങൾ ഉള്ളവരെ സംബന്ധിച്ചിടത്തോളം ധർമ്മസങ്കടം ഉള്ള ഒരു കാലഘട്ടമാണ് ഈ കാലം.

1️⃣ പെട്ടെന്ന് ഒരു സാഹചര്യത്തിൽ വൈദ്യ സഹായം തേടാനും കൃത്യമായ ഫോളോ അപ്പ് നടത്താനും ലോക ഡൗൺ കാരണമുള്ള യാത്രാ ബുദ്ധിമുട്ടുകൾ

2️⃣ കോവിഡ് രോഗം കൂടുതൽ ഗുരുതരമായി ബാധിക്കുന്നത് ശ്വാസകോശ രോഗികളെ ആണ്. അത് ഗുരുതരാവസ്ഥ പ്രാപിക്കുന്നത് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളിലേക്കാണ്.

3️⃣ തുമ്മുക, ചുമയ്ക്കുക, കിതക്കുക എന്നിവ കാണുമ്പോൾ മറ്റുള്ളവർ കോവിഡ് രോഗലക്ഷണങ്ങളായി വ്യാഖ്യാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങൾ.

🛑 ശ്വാസകോശരോഗം എന്ന് പറയുമ്പോൾ പ്രധാനമായും ആസ്ത്മ, സി ഒ പി ഡി(COPD)എന്നീ രോഗങ്ങളെ ആണ് പ്രധാനമായും ഇവിടെ പ്രതിപാദിക്കുന്നത് .

🛑ഈ ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സി ഒ പി ഡി രോഗികൾ ആണ്. കാരണം അവരുടെ പ്രകൃത്യാ ഉള്ള ശ്വാസകോശ പ്രതിരോധ സംവിധാനങ്ങൾ തകർന്ന അവസ്ഥയിലോ അല്ലെങ്കിൽ ലോപിച്ച അവസ്ഥയിലോ ആയിരിക്കും. അത് പെട്ടെന്ന് വൈറസ് ശരീരത്തിലേക്ക് കടക്കുവാനും ശ്വാസംമുട്ട്, റെസ്പിറേറ്ററി ഫെയിലിയർ, എആർഡിഎസ് (ARDS ) എന്നീ അവസ്ഥയിലേക്ക് എത്തിക്കുവാനും കാരണമാകുന്നു. ഇത്തരം അവസ്ഥയിലെത്തുമ്പോഴാണ് വെൻ്റിലേറ്ററുകളുടെ ആവശ്യം വേണ്ടിവരുന്നത്.

🛑 മാത്രമല്ല സി ഒ പി ഡി രോഗബാധയ്ക്ക് പ്രധാന കാരണമായ പുകവലി കോവിഡ് രോഗം ബാധയ്ക്ക് ഒരു പ്രധാന റിസ്ക് ഫാക്ടർ കൂടിയാണ്, റിസ്ക് പതിൻമടങ്ങ് വർദ്ധിക്കുകയും ചെയ്യും .
അപ്പോൾ കോവിഡ് കാലത്തും അല്ലാത്തപ്പോഴും സി ഒ പി ഡി രോഗികളോട് ആദ്യമായും അവസാനമായും പറയാനുള്ളത് പുകവലി പൂർണമായും ഉപേക്ഷിക്കുക എന്നതാണ് .കാരണം ഇല്ലെങ്കിൽ വൈറസ് ബാധിക്കാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണ്.

🛑 ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ,പരിപൂർണ്ണമായും സാമൂഹിക സമ്പർക്കങ്ങൾ ഒഴിവാക്കുക, സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുക എന്നതാണ്. മരുന്നുകൾ കൃത്യമായി കഴിക്കുക, ചികിത്സിക്കുന്ന ഡോക്ടർ നിർദ്ദേശിച്ച പോലെ ഇൻഹേലർ കൃത്യമായി എടുക്കുക. സാധാരണ സി ഒ പി ഡി രോഗികൾക്ക് ഉണ്ടാകുന്ന അനുബന്ധ രോഗങ്ങളായ പ്രഷർ, ഷുഗർ അതുപോലെ ഹൃദ്രോഗങ്ങൾ അതിനുള്ള മരുന്നുകളും കൃത്യമായി കഴിക്കുക. മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കുക

🛑 ആസ്ത്മ രോഗികളുടെ സംബന്ധിച്ചെടുത്തോളം പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഈ അവസരത്തിൽ വീട്ടിൽ അടച്ചു ഇരിക്കുമ്പോൾ പൊടിപടലങ്ങളും പുകയും (allergens) ഒഴിവാക്കുക. ആസ്ത്മ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഡോക്ടർ നിർദ്ദേശിച്ച ഇൻഹേലറുകൾ കൃത്യമായി എടുക്കുക. ഇൻഹേലർ ഉപയോഗിക്കുന്നത് ശ്വാസകോശത്തിന് പ്രതിരോധ സംവിധാനങ്ങൾക്ക് ഗുണകരമാണ് എന്ന് പഠനങ്ങൾ പറയുന്നുണ്ട്. ആസ്ത്മ രോഗികൾ നല്ലൊരു ശതമാനവും അലർജിയും കൂടി ഉള്ളവരായിരിക്കും. വീട്ടിൽ അടച്ചു ഇരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വാതിലുകളും ജനലുകളും തുറന്നിടുക, വീടിനകം പരമാവധി വൃത്തിയാക്കി സൂക്ഷിക്കുക, ചൂട് ഒഴിവാക്കാൻ വേണ്ടി തണുത്ത പാനീയങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, മാനസിക സമ്മർദങ്ങൾക്ക് അടിമപ്പെടാതെ ഇരിക്കുക, ധാരാളം വെള്ളം കുടിക്കുക. പഴവർഗ്ഗങ്ങൾ ധാരാളം കഴിക്കുക.

🛑ഇന്റെർസ്റ്റീഷ്യൽ ലങ് ഡിസീസ് ( lLD) ,സി ഓ പി ഡി പോലെയുള്ള ഗുരുതരമായ സ്റ്റേജിൽ ഉള്ള രോഗികൾ പലരും വീട്ടിൽ ഓക്സിജൻ ഉപയോഗിക്കുന്നവർ ആയിരിക്കും അങ്ങനെയുള്ളവർ പരമാവധി സമയവും ഓക്സിജൻ ഉപയോഗിക്കുക .

🛑പോഷകത്തിൽ ശ്രദ്ധിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. കാരണം പ്രോട്ടീൻ അഥവാ മാംസ്യത്തിന്റെ അഭാവം രോഗപ്രതിരോധശേഷി കുറയുവാനോ ശാരീരിക അവയവങ്ങളുടെ ക്ഷമത കുറയുവാനോ കാരണമാകും.

🌞പ്രതീക്ഷാ പൂർവ്വം ശ്വസിക്കാം, ഒരു നല്ല നാളേക്കായി..

എഴുതിയത് :Dr Jaffar Basheer Jay Bee
Consultant in Respiratory Medicine, Govt Taluk HQ Hospital Taliparamba

(Guest article)

Infoclinic

Comments are closed.