‘എഴുന്നേറ്റ് നില്‍ക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ഞാന്‍ ചോദ്യം ചെയ്യാത്ത കാലത്തോളം ഇരിക്കാനുള്ള എന്റെ സ്വാതന്ത്ര്യത്തെ അവരും ചോദ്യം ചെയ്യാന്‍ പാടില്ലല്ലോ’- കുരീപ്പുഴ
ആര്‍ഷഭാരത സംസ്‌കാരം എന്നു പറയുന്നത് അസഭ്യത്തിന്റെ സംസ്‌കാരം ആണോ? അല്ലല്ലോ…ഫാസിസ്റ്റുകളുടെ ഭാഷ തെറിമലയാളമായിരുന്നു. എന്റേത് അമ്മമലയാളവും. സഭ്യമായി സംസാരിക്കാനറിയാവുന്ന ആരെങ്കിവും അവരുടെ ഭാഗത്തുണ്ടെങ്കില്‍ ഇന്ത്യന്‍ പുരാണ ഇതിഹാസങ്ങളെ മുന്‍നിര്‍ത്തി ഒരു സംവാദത്തിനു ഞാന്‍ തയ്യാറാണ് എന്ന് കുരീപ്പുഴ ശ്രീകുമാര്‍.
‘ എന്റെ കുടുംബം തകര്‍ക്കാമെന്ന ലക്ഷ്യത്തോടെ, ഒരു സ്ത്രീ എന്നെ ഉമ്മ വെക്കുന്ന ചിത്രമൊക്കെ അവര്‍ പ്രചരിപ്പിച്ചു. അതിനകത്ത് ഒരു വിഷയമുണ്ട്. മറ്റു പല രാജ്യങ്ങളില്‍ കാണാറുള്ളതുപോലെ നമ്മുടെ നാട്ടില്‍ ആലിംഗനമോ ഷേക് ഹാന്‍ഡോ ഉമ്മവെക്കലോ ഒന്നും അടുത്തകാലംവരെ ഉണ്ടായിരുന്നില്ല; ജാതിവ്യവസ്ഥ കാരണം, തീണ്ടല്‍ കാരണം. ആ തീണ്ടല്‍ മാറിയപ്പോള്‍ ആളുകള്‍ പരസ്യമായി ഉമ്മവെക്കാന്‍ തുടങ്ങി, ഷേക് ഹാന്‍ഡ് ചെയ്യാന്‍ തുടങ്ങി. സെല്‍ഫി എടുക്കുന്ന ആളോട് നമുക്ക് എന്ത് പറയാന്‍ കഴിയും? കവികളോട് ആളുകള്‍ കാണിക്കുന്ന വലിയ സ്‌നേഹമുണ്ട്. അതൊക്കെ വലിയ കുറ്റംപോലെ എടുത്ത് കാണിച്ചു സദാചാരം പഠിപ്പിക്കാന്‍ വരുന്നവര്‍ക്ക് ഇവിടുത്തെ ഒരു രോമവും അനക്കാന്‍ കഴിഞ്ഞിട്ടില്ല.
ഈശ്വരപ്രാര്‍ത്ഥനയ്ക്ക് എഴുന്നേല്‍ക്കരുത് എന്നു പറഞ്ഞിട്ടില്ല. ഞാന്‍ എഴുന്നേല്‍ക്കാറില്ല എന്നു മാത്രമേയുള്ളു. നിങ്ങള്‍ ഈശ്വരനില്‍ വിശ്വസിക്കുന്നത് തെറ്റാണ് എന്ന് ഞാന്‍ പൊതു സമൂഹത്തോട് പറഞ്ഞിട്ടില്ല. ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് മറ്റൊന്നാണ്. ഈശ്വരപ്രാര്‍ത്ഥനയ്ക്ക് എണീറ്റ് നില്‍ക്കുന്നവര്‍ എന്നെ നിരീക്ഷിക്കുന്നു. എഴുന്നേറ്റ് നില്‍ക്കാനുള്ള അവരുടെ സ്വാതന്ത്യത്തെ ഞാന്‍ ചോദ്യം ചെയ്യാത്ത കാലത്തോളം ഇരിക്കാനുള്ള എന്റെ സ്വാതന്ത്ര്യത്തെ അവരും ചോദ്യം ചെയ്യാന്‍ പാടില്ലല്ലോ. ഞാന്‍ നിയമവിധേയമായ കാര്യമാണ് ചെയ്യുന്നത് എന്നെനിക്കറിയാമെന്നും’ കുരീപ്പുഴ പറയുന്നു…
താഹാ മാടായി കുരീപ്പുഴയുമായി നടത്തിയ സംഭാഷണം. പച്ചക്കുതിര മാസികയില്‍ നിന്നും….
സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം…http://digitalmagazines.dcbooks.com/Pachakuthira
Comments are closed.