‘ഫ്രീ ചൈൽഡ് ‘സമൂഹം ചർച്ചചെയ്യേണ്ട ആശയം: ആരതി പി എം
പ്രത്യുത്പാദന നീതി എന്നത് സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ആരതി പി. എം. രക്ഷിതാക്കളാവാന്‍ ആഗ്രഹിക്കാത്ത ഒരുപാട് ദമ്പതികളും ക്വിയര്‍ സമൂഹവും ഇവിടെയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘പ്രത്യുത്പാദന നീതി: അവകാശങ്ങള്‍, നിയമം, രാഷ്ട്രീയം’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയിരുന്നു ആരതി പി എം.
ഗര്‍ഭഛിദ്രത്തെക്കുറിച്ചും വാടകഗര്‍ഭപാത്രത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കുമ്പോള്‍, ഏറെ ചര്‍ച്ച ചെയ്യേണ്ട ‘ഫ്രീ ചൈല്‍ഡ്’ എന്ന ആശയം പൊതുസമൂഹത്തിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ അഭിപ്രായപെട്ടു. ഗര്‍ഭപാത്രവാടകയുടെ കാര്യം എടുത്താല്‍ 2018ല്‍ ഇന്ത്യയില്‍ 48ഓളം സ്ത്രീകള്‍ ദാരിദ്ര്യത്തില്‍നിന്നും രക്ഷപെടാനുള്ള വഴിയായിട്ടാണ് ഇതിനെ കാണുന്നതെന്നും ആരതി പി. എം കൂട്ടിചേര്‍ത്തു.
തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് സിയ പാവല്‍ സംസാരിച്ചു. ട്രാന്‍സ് വുമണ്‍ മദര്‍ എന്ന നിലയില്‍ ഒരുപാട് പ്രതികൂലവാദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അച്ഛന്‍-അമ്മ പൂര്‍ണമാവുന്നത് വാക്കിലല്ല, കര്‍മ്മം കൊണ്ടുമാത്രമാണെന്നും സിയ പാവല്‍ പറഞ്ഞു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
- https://apps.apple.com/ro/app/klf/id6444764749
- https://play.google.com/store/apps/details?id=com.klf.user.keralaliteraturefestival
Comments are closed.