ഇന്ത്യന്‍ ഭരണഘടനാ ദിനം
ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ അംഗീകരിച്ചതിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടനാദിനമായി ആചരിക്കുന്നു. ദേശീയ നിയമദിനം, സംവിധാന്‍ ദിവാസ് എന്നീ പേരുകളിലും ഈ ദിനാചരണം അറിയപ്പെടുന്നു. 1949 നവംബര്‍ 26-നാണ് ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ ഭരണഘടനക്ക് അംഗീകാരം നല്‍കിയത്. 2015 നവംബര്‍ 19-ന് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ നവംബര്‍ 26 ഭരണഘടനാദിനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടനാശില്പിയായ ഡോ.ബി.ആര്.അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികം കൂടിയായിരുന്നു 2015.
ഭരണഘടന അസംബ്ലിയുടെ അധ്യക്ഷനായിരുന്നു ഡോ. ബി. ആര്‍. അംബേദ്കര്‍. നവംബര്‍ 26 ഭരണഘടനയുടെ പ്രാധാന്യം പ്രചരിപ്പിക്കാനും അംബേദ്കറുടെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കാനുമുള്ള ദിനമായിക്കൂടി കണക്കാക്കുന്നു.
1950 ജനുവരി 24-ന് ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങള്‍ കൈകൊണ്ട് എഴുതിയ രണ്ട് രേഖയുടെ പകര്‍പ്പുകളില്‍ ഒപ്പുവച്ചു. രണ്ട് ദിവസത്തിന് ശേഷം ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ നിയമമായി. ഭാഷ, അവകാശങ്ങള്‍, ന്യൂനപക്ഷങ്ങള്‍, ഭരണ ഘടനകള്‍ തുടങ്ങി നിരവധി നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു. അതിന്റെ പൗരന്മാര്‍ക്ക് നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. ഒപ്പം സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശ്രമവും അത് നടത്തുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അടിസ്ഥാന രാഷ്ട്രീയ കോഡ്, ഘടന, നടപടിക്രമങ്ങള്‍, അധികാരങ്ങള്‍, കടമകള്‍ എന്നിവ നിര്‍ണ്ണയിക്കുന്ന സ്ട്രക്ച്ചര്‍ സ്ഥാപിക്കുകയും പൗരന്മാരുടെ മൗലികാവകാശങ്ങള്‍, നിര്‍ദ്ദേശക തത്വങ്ങള്‍, കടമകള്‍ എന്നിവയും ഭരണഘടനയില്‍ ഉള്‍പ്പെടുന്നു.