DCBOOKS
Malayalam News Literature Website

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ദില്ലി: എ.ഐ.സി.സി മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ്  ബി.ജെ.പിയില്‍ പ്രവേശിക്കാന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.

പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് ടോം വടക്കന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിരവധി അധികാരകേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസിലേത്. പാര്‍ട്ടി വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും ടോം വടക്കന്‍ വ്യക്തമാക്കി.

തൃശ്ശൂര്‍ സ്വദേശിയായ ടോം വടക്കന്‍ ദില്ലി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് വടക്കനായിരുന്നു. മുന്‍ എ.ഐ.സി.സി സെക്രട്ടറി കൂടിയായിരുന്നു ടോം വടക്കന്‍. മുമ്പ് തൃശ്ശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയായില്ല.

Comments are closed.