ദളിത് വിരുദ്ധ പരാമര്‍ശം; സല്‍മാന്‍ ഖാനും ശില്‍പ്പാ ഷെട്ടിയ്ക്കും ദേശീയ പട്ടിക ജാതി കമ്മീഷന്റെ നോട്ടീസ്
ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ശില്‍പ്പാ ഷെട്ടിയ്ക്കും ദേശീയ പട്ടിക ജാതി കമ്മീഷന്‍ നോട്ടീസ് അയച്ചു. സല്‍മാനും ശില്‍പ്പയും ടെലിവിഷന്‍ പരിപാടികളില്‍ പട്ടികജാതി വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയതിനെതിരായി ലഭിച്ച പരാതിയിന്മേലാണു നോട്ടീസ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ഡല്‍ഹി, മുംബൈ പോലീസ് കമ്മീഷണര്‍മാര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
വാല്‍മീകി സമുദായത്തെ അധിക്ഷേപിക്കുന്ന ‘ഭാംഗി’ എന്ന പദമാണു സല്‍മാനും ശില്‍പ്പയും രണ്ടു വ്യത്യസ്ത വീഡിയോകളിലായി ഉപയോഗിച്ചത്. ഓടയും മറ്റു വൃത്തിയാക്കുന്ന തൊഴിലാളികളെ അധിക്ഷേപിക്കുവാന്‍ ഉപയോഗിക്കുന്ന ജാതീയമായ പദമാണു ‘ഭാംഗി’. കത്രീന കൈഫുമൊത്തുള്ള ഒരു ടെലിവിഷന്‍ ഷോയില്‍ ഒരു സിനിമയില്‍ താന്‍ അവതരിപ്പിച്ച ഡാന്‍സ് സ്‌റ്റെപ്പിനെക്കുറിച്ച് ‘ ഞാന്‍ ആ സ്‌റ്റെപ്പ് കളിക്കുമ്പോള്‍ ഒരു ഭാംഗിയെപ്പോലെയായിരുന്നു’ എന്ന് പരാമര്‍ശിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയായിരുന്നു. കൂട്ടത്തില്‍ ശില്‍പ്പാ ഷെട്ടിയുടെയും സമാനമായ ഒരു പരാമര്‍ശം ചര്‍ച്ചയായി. ‘വീട്ടിലായിരിക്കുമ്പോള്‍ എന്നെക്കണ്ടാല്‍ ഒരു ഭാംഗി ലുക്ക് ആണ് എന്നായിരുന്നു ശില്‍പ്പാ ഷെട്ടി ഒരു ടെലിവിഷന്‍ ഷോയില്‍ പറഞ്ഞത്.
താരങ്ങളുടെ ഈ ജാതീയ പരാമര്‍ശത്തിനെതിരേ നിരവധി വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നുവന്നു. വാല്‍മീകി സമാജ് ആക്ഷന്‍ കമ്മിറ്റിയുടെ ഡല്‍ഹി ഘടകം ഇവര്‍ക്കെതിരേ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments are closed.