DCBOOKS
Malayalam News Literature Website

ദുരന്ത നിവാരണത്തിൽ ആശയവിനിമയത്തിന് വലിയ പങ്ക്: മുരളി തുമ്മാരുകുടി

ലോകത്ത് പ്രകൃതി ദുരന്തങ്ങളും മറ്റു പ്രശ്നങ്ങളുമുണ്ടാകുമ്പോൾ ഏറ്റവുമാദ്യം വേണ്ടത്, അതിലുൾപ്പെട്ടയാളുകൾ തമ്മിൽ പരസ്പരം ആശയ വിനിമയം നടത്തുകയെന്നതാണെന്ന് യുഎൻ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘ട്രിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ എന്ന തന്റെ  പുസ്തകത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പുസ്തകത്തിന്റെ സൈനിംഗ് സെഷനും വേദിയിൽ നടന്നു.

പ്രകൃതി ദുരന്തം എവിടെയുമുണ്ടാവാം. എന്നാൽ, അതിനെ മാനേജ് ചെയ്യാൻ കഴിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിൽ ഏറ്റവും മുഖ്യം ആളുകൾ തമ്മിലുള്ള ആശയ വിനിമയമാണ്. അങ്ങനെ ചെയ്താൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാകും. അതുവഴിയുള്ള ആഘാതവും ഇല്ലാതാക്കാൻ സാധിക്കും. ഡിസാസ്റ്റർ മാനേജ്മെന്റാണ് താൻ പഠിച്ചതെന്നും, അതിൽ പ്രായോഗികതയ്ക്ക് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുരളി തുമ്മാരുകുടിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.