സമീറയെപ്പോലെ സെന്‍സിബിള്‍ ആയുള്ള ആളുകള്‍ ഒപ്പം വര്‍ക്ക് ചെയ്യുന്നത് കൊണ്ടാണ് എന്‍റെ ചിത്രങ്ങള്‍ക്ക് ഭംഗി വരുന്നത്: ലാല്‍ ജോസ്
കഴിഞ്ഞ ഒരു ദശകത്തിലേറെയായ് മലയാള സിനിമ പ്രേക്ഷകര്‍ കാണുന്ന പേരാണ് വസ്ത്രാലങ്കാരം സമീറ സനീഷ് എന്നുള്ളത്. കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷിന്റെ ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകം കഴിഞ്ഞ വര്‍ഷമാണ്
പുറത്തിറങ്ങിയത്. വസ്ത്രാലങ്കാര മേഖലയിലുള്ള സമീറയുടെ വ്യക്തി ജീവിതത്തിലേയും കരിയറിലേയും അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയ പുസ്തകം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമീറ സനീഷിനെക്കുറിച്ച് ലാല്‍ ജോസ്
കോമന്‍ സെന്‍സ്,ഒബ്സര്‍വേഷന്‍ ഈ രണ്ടു കാര്യങ്ങളാണ് സമീറയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്. അറിയാത്ത കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്താന്‍ തയ്യാറാകുന്ന മനസ്സ് ഉണ്ട്. ആരെയും സന്തോഷിപ്പിക്കാന്‍ വേണ്ടി കോമ്പ്രമൈസിന്നൊന്നും ആള് തയ്യാറാവില്ല. സിനിമ നന്നാവണമെങ്കില്‍ സംവിധായകനും ടെക്നീഷ്യന്സും തമ്മില്‍ നല്ല കോര്‍ഡിനേഷന്‍ വേണം. കഥാപാത്രത്തിന്‍റെ സ്വഭാവം അനുസരിച്ച് ചില സൂചനകള്‍ മാത്രമായിരിയ്ക്കും സംവിധായകന്‍ അല്ലെങ്കില്‍ തിരക്കഥാകൃത്ത് നല്‍കുന്നത്. അതിനെ ഏറ്റവും നന്നായി ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്യുക എന്നത് ഒരു കഴിവ് തന്നെയാണ്. എനിയ്ക്ക് സമീറ വലിയ തലവേദനകള്‍ ഒന്നുമുണ്ടാക്കിയിട്ടില്ല. നല്ല ടീം മെമ്പര്‍ ആണ് സമീറ. അത് വളരെ പ്രധാനമാണ്.ഒരു കാലത്ത് ആണുങ്ങള്‍ മാത്രം ഉണ്ടായിരുന്ന മേഖലയാണ് വസ്ത്രാലങ്കാരം. എങ്ങനെ ആളുകളെ മാന്യമായി ഹാന്‍ഡില്‍ ചെയ്യുന്നത് എന്ന് കൃത്യമായി അറിയാം. പല തരത്തിലുള്ള ഈഗോ ലെവല്സ് ഉള്ള ആളുകളാണ്. വലിപ്പച്ചെറുപ്പങ്ങള്‍ ഇല്ലാതെ എല്ലാവരോടും ഒരേപോലെ ഇടപഴകി എല്ലാവരെയും ഒരു സുഹൃത്താക്കുന്ന മിടുക്ക് ആ കുട്ടിയ്ക്കുണ്ട്. മറ്റൊരു കാര്യം, പറ്റാവുന്ന ജോലികള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂ. അത് ഭംഗിയാക്കുകയും ചെയ്യും.എല്ലാം കൂടി വാരിപ്പിടിയ്ക്കുന്ന സ്വഭാവമില്ല. ഞാന്‍ ഡ്രെസ് സെന്‍സ് ഉള്ളയാളല്ല. സമീറയെപ്പോലെ സെന്‍സിബിള്‍ ആയുള്ള ആളുകള്‍ ഒപ്പം വര്‍ക്ക് ചെയ്യുനത് കൊണ്ടാണ് എന്‍റെ ചിത്രങ്ങള്‍ക്ക് ഭംഗി വരുന്നത്. ചിലപ്പോള്‍ ഇങ്ങോട്ട് സജഷന്‍സ് പറയാറുണ്ട്. സിനിമയില്‍ ഒരു ജോലി ചെയ്യുക എന്നല്ല ആ സിനിമയുടെ ഭാഗമാവുകയാണ് സമീറ ചെയ്യുന്നത്. ആശംസകള്‍.- ലാല്‍ ജോസ്
Comments are closed.