DCBOOKS
Malayalam News Literature Website

ചാര്‍ളി പോലെയുള്ള കഥാപാത്രങ്ങള്‍ ഇത്രയും പോപ്പുലര്‍ ആയതിനുള്ള ക്രെഡിറ്റ് സമീറ എന്ന ഡിസൈനര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്: ദുല്‍ഖര്‍ സല്‍മാന്‍

കഴിഞ്ഞ ഒരു ദശകത്തിലേറെയായ് മലയാള സിനിമ പ്രേക്ഷകര്‍ കാണുന്ന പേരാണ് വസ്ത്രാലങ്കാരം സമീറ സനീഷ് എന്നുള്ളത്. കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷിന്റെ ‘അലങ്കാരങ്ങളില്ലാതെ’  എന്ന പുസ്തകം കഴിഞ്ഞ വര്‍ഷമാണ്
പുറത്തിറങ്ങിയത്. വസ്ത്രാലങ്കാര മേഖലയിലുള്ള സമീറയുടെ വ്യക്തി ജീവിതത്തിലേയും കരിയറിലേയും അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയ പുസ്തകം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  സമീറ സനീഷിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്.

”എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍  ഒരാളും എന്‍റെ രണ്ടാമത്തെ സിനിമ മുതല്‍കൂടെയുള്ള സഹപ്രവര്‍ത്തകയുമാണ് സമീറ. കോസ്റ്റ്യൂമിന്‍റെ കളര്‍, മറ്റീരിയല്‍,മെയ്ക്കിംഗ് എന്നിങ്ങനെ എല്ലാത്തിലും ഏറ്റവും പ്രൊഫഷണല്‍ ആയ ഡിസൈനര്‍മാരില്‍ ഒരാളാണ് സമീറ. ഒരിയ്ക്കല്‍പ്പോലും സമീറ തരുന്ന ഒരു കോസ്റ്റ്യൂം കൃത്യമാകാതെ വന്നിട്ടില്ല എന്നത് തന്നെ ആ ഡിസൈനറുടെ കഴിവിന്‍റെ തെളിവാണ്.

കഥാപാത്രങ്ങളെ വളരെ കൃത്യമായി ക്യാരി ചെയ്യുന്ന കോസ്റ്റ്യൂം തന്നുകൊണ്ട് ഒരു ആക്റ്റര്‍ എന്ന നിലയില്‍ എന്‍റെ കോണ്‍ഫിഡന്‍സ് കൂട്ടാന്‍ സമീറ ഒരുപാട് സഹായിച്ചിട്ടുണ്ട്. സമീറ തയ്യാറാക്കുന്ന കോസ്റ്റ്യൂംസ് കണ്ടിട്ട് ഏതെങ്കിലും ബ്രാന്‍ഡ് ആണോ എന്ന് ഞാന്‍ തന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അത്രയ്ക്ക് ഫിറ്റ് ആയിരിയ്ക്കും! ചാര്‍ളി പോലെയുള്ള കഥാപാത്രങ്ങള്‍ ഇത്രയും പോപ്പുലര്‍ ആയതിനുള്ള ക്രെഡിറ്റ് സമീറ എന്ന ഡിസൈനര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. എന്‍റെ സിനിമകളേക്കുറിച്ച് ഏറ്റവും സത്യസന്ധമായ അഭിപ്രായം പറയുന്ന ഒരു സുഹൃത്ത് കൂടിയാണ് സമീറ. പ്രൊഫഷണല്‍ ബന്ധത്തിനപ്പുറം സമീറയുടെ കുടുംബവുമായും എനിയ്ക്ക് നല്ലഅടുപ്പമുണ്ട്. ഇനിയും ഉയരങ്ങളിലെത്താനും സമീറയുടെ മുഖത്തെ ആ പുഞ്ചിരി എന്നും നിലനില്‍ക്കാനും ഈശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ. എല്ലാ ആശംസകളും”- ദുല്‍ഖര്‍ സല്‍മാന്‍

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.