‘നക്‌സല്‍ ദിനങ്ങള്‍’ കൈവശം വെച്ച ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളെജിലെ ഒന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ ശബാന ജാസ്മിനെയാണ് ഇന്നലെ രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിനിയെ ആറ് മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ച പൊലീസ് പിന്നീട് രണ്ടു പേരുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്.
കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം വിവരിക്കുന്ന നക്‌സല്‍ ദിനങ്ങള്‍ എന്ന പുസ്തകം കൈവശം വെച്ചതിനാണ് ഷബാനയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.ആര്‍.കെ. ബിജുരാജ് എഴുതിയിരിക്കുന്ന ഈ കൃതി ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങിവരും വഴിയാണ് ശബ്‌നത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെരിഫിക്കേഷന് വേണ്ടി കൊണ്ടുപോവുകയാണെന്നായിരുന്നു പൊലീസ് പറഞ്ഞത്. വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ പൊലീസ് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് നടന്ന പരിപാടിയില്‍ ശബ്‌ന പങ്കെടുത്തിരുന്നു.
Comments are closed.