‘കളക്ടര്‍ ബ്രോ – ഇനി ഞാന്‍ തള്ളട്ടെ‘; സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ്മ പുസ്തകം!
ഒരു ജില്ലാ കളക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ പറയുന്ന പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ – ഇനി ഞാന്‍ തള്ളട്ടെ‘ ഇപ്പോള്‍ വിപണിയില്‍. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കളക്ടര്‍ ബ്രോയുടെ കൈയ്യൊപ്പോടെ കോപ്പികള്‍ സ്വന്തമാക്കാം.
‘കളക്ടര്‍ ബ്രോ – ഇനി ഞാന്‍ തള്ളട്ടെ‘ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്‌റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ്മ പുസ്തകമാണ്.
താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശോജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ, സഹാനുഭൂതിയും അതോടൊപ്പം സാമൂഹിക മാധ്യമങ്ങളുടെ ഗുണപ്രദമായ ഉപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കലക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.