DCBOOKS
Malayalam News Literature Website

‘കളക്ടര്‍ ബ്രോ- ഇനി ഞാന്‍ തള്ളട്ടെ ‘; മനുഷ്യപ്പറ്റുള്ള അക്ഷരങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ട പുസ്തകം

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ‘ യെക്കുറിച്ച് എസ്.ശാരദക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

കയ്യിൽ കിട്ടിയിട്ട് ദിവസങ്ങളായെങ്കിലും പല തിരക്കുകൾക്കിടയിൽ വായിക്കാൻ അൽപം വൈകി. വായിച്ചു തുടങ്ങിയപ്പോഴോ ?

മലയാളം വായിക്കുന്ന അനായാസതയോടെ ആർക്കും വായിച്ചു തീർക്കാവുന്ന പുസ്തകം, മനുഷ്യപ്പറ്റുള്ള അക്ഷരങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ട പുസ്തകം എന്നും പറയാം. പൊതു സമൂഹവുമായി ഇടപെടാനുള്ള മികച്ച വേദിയായി face book നെ തിരഞ്ഞെടുത്ത കളക്ടർ പ്രശാന്തിന്റെ പുസ്തകത്തെക്കുറിച്ചാണ് പറയുന്നത്.

തിരക്കുകൾക്കിടയിൽ ചിരിക്കാനും പ്രതികരിക്കാനും അത്യാവശ്യം മറുപടി പറയാനും ട്രോളുകൾ ഏറ്റുവാങ്ങാനും മറ്റേതൊരു സാധാരണക്കാരനെയും പോലെ ലൈവ് ആയി നിലനിൽക്കാനുമുള്ള സ്വാതന്ത്ര്യം തിരഞ്ഞെടുത്തതിനു കാരണം ഒരു മന്ത്രമാണ്. പ്രശാന്ത് ഒറ്റവാക്കിൽ അത് പറയുന്നു, go, get a life!!

ഗൗരവപ്രകൃതി സഹിക്കാം. കൃത്രിമ ഗൗരവം ആത്മവിശ്വാസമില്ലായ്മക്ക് ഇട്ടു കൊടുക്കുന്ന ആവരണമാണ്. സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ളവർക്കു മാത്രമേ കൃത്രിമ ഗൗരവം വെടിഞ്ഞ് ആയാസരഹിതരാകാൻ കഴിയു . പ്രശാന്തിന്റെ രീതികളിലെ കനക്കുറവ് അതു തന്നെ.

നർമ്മബോധം ഒരു അനുഗ്രഹമാണ്. എത്ര വരെ ?

The right dose of humour in communication is essential but dont end up looking like a joker and get trolled every other day.

കോഴിക്കോടിന്റെ ഹൃദയവും ആത്മാവുമായി അവിടുത്തെ മാനസികാരോഗ്യ കേന്ദ്രത്തെ കാണുന്ന കുറിപ്പുകൾ വളരെ ഹൃദയസ്പർശിയാണ്. ആഖ്യാനഭാഷ ഹൃദയ ഭാഷയിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒന്നല്ല ഇവിടെ. പ്രശാന്ത് നേരിട്ടു സംസാരിക്കുകയാണ്. അതിവൈകാരികമാകാതെ സാർവ്വലൗകികതകളെ സ്പർശിക്കുന്ന കുറിപ്പുകൾ . അലങ്കാരങ്ങളില്ല. അതിഭാവുകത്വങ്ങളില്ല. അനുതാപമിയന്ന നോട്ടങ്ങൾ മാത്രം.

സവാരി ഗിരി ഗിരി എന്ന അധ്യായംശീർഷകം സൂചിപ്പിക്കുന്നതു പോലെ ഒരു തമാശയല്ല. കുട്ടികളുടെ വിദ്യാലയങ്ങളിലേക്കുള്ള ബസ് യാത്ര എങ്ങനെ അന്തസ്സുറ്റതാക്കാം എന്നതിനെ കുറിച്ചുള്ള ഗൗരവമുള്ള ആലോചനയാണ്. അവർക്ക് നിഷേധിക്കപ്പെടുന്ന പൗരാവകാശങ്ങളെ കുറിച്ചുള്ള ഗൗരവമേറിയ ആലോചനയാണ്. അതിൽ ഒരു കളക്ടറുടെ ചില പദ്ധതികളുണ്ട്. സർക്കാരുകളുടെ ആലോചനക്കായാണ് അദ്ദേഹം അത് സമർപ്പിക്കുന്നത്.

ഇങ്ങനെ കയ്യിലെടുത്താൽ വായുവിമാന സഞ്ചാരമെന്ന മട്ടിൽ ചറപറാന്ന് വായിച്ചു പോകാവുന്നതും എന്നാൽ വായനക്കിടയിൽ ബ്രേക്കിട്ട് ആലോചനയിൽ മുഴുകിപ്പിക്കുന്നതുമായ പുസ്തകമാണ് “കളക്ടർ ബ്രോ The quixotic thallals* of a civil servant” എന്ന ഈ പുസ്തകം.

അതെ, ഇത്രേയുള്ളു “You cant satisfy everyone , nor should you try to “.

പുസ്തകംഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.