DCBOOKS
Malayalam News Literature Website

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ’ ഓഡിയോ ബുക്കായി ഇന്ന് മുതല്‍ സ്‌റ്റോറി ടെല്ലിലും

ഒരു ജില്ലാ കളക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ പറയുന്ന പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ ഇന്ന് മുതല്‍ ആഗോള ഓഡിയോ ബുക്, ഇ-ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെല്ലിലും. ഡിസി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍. ഇന്ന് വൈകുന്നേരം 5.30 മുതല്‍ പുസ്തകം ഓഡിയോ ബുക്കായി സ്‌റ്റോറി ടെല്ലിലും ലഭ്യമാകും.

ഇതൊരു സിവിൽ സർവീസ്‌ ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്‌റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ്മ പുസ്തകം!

താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശേജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്‌. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി  നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ, സഹാനുഭൂതിയും അതോടൊപ്പം സാമൂഹിക മാധ്യമങ്ങളുടെ ഗുണപ്രദമായ ഉപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കലക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു.

പുസ്തകം  ഓര്‍ഡര്‍  ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.