DCBOOKS
Malayalam News Literature Website

കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടതെങ്ങനെ?

കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച വേദി രണ്ടില്‍ നടന്ന ‘Climate change pathways to action ‘എന്ന വിഷയത്തില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ നവ്‌റോസ് കെ.ദുബാഷുമായി നിതിന്‍ സേഥി അഭിമുഖസംഭാഷണം നടത്തി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആമുഖമായി പറഞ്ഞുകൊണ്ടാണ് സംവാദം ആരംഭിച്ചത്.

‘ഐസ് ഉരുകുന്നത് മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതുമൂലം കടലിലെ ജലനിരപ്പ് ഉയരുകയും തീരപ്രദേശങ്ങള്‍ വെള്ളത്തിലാവുകയും ചെയ്യും. വെള്ളത്തെ അപേക്ഷിച്ച് ഐസ് ചൂടിനെ പ്രതിഫലിപ്പിക്കുകയും വെള്ളം ചൂടിനെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. കടലിലെ ജലനിരപ്പ് ഉയരുന്നതു മൂലം വെള്ളം ആഗിരണം ചെയ്യുന്ന ചൂടിന്റെ അളവ് വര്‍ധിക്കുന്നു. ഇത് അന്തരീക്ഷ താപനില വര്‍ധിപ്പിക്കുകയും കടലിലെ ജൈവവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുക എന്നതാണ്. ഈ വാതകങ്ങളില്‍ തന്നെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൂടുതലായും പുറത്ത് വിടുന്നത് വ്യവസായ മേഖലയില്‍ നിന്നാണ്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്ന തരത്തിലുള്ള വികസനമാണ് നമുക്കാവശ്യം. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കൂടിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം പൊതു ഗതാഗത മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്.’ നവ്‌റോസ് കെ.ദുബാഷ് പറഞ്ഞു.

‘ശാസ്ത്രത്തെ വിശ്വാസിക്കണോ എന്നത് പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമാണ്. ശാസ്ത്രം മുമ്പേ പറഞ്ഞതു പോലെ അന്തരീക്ഷത്തിലെ ചൂട് വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്രത്തെ വിശ്വാസിക്കണോ എന്നതിന് ഇത് തന്നെ ഉത്തരമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. ഒരു വലിയ ശതമാനം വികസവും ഇന്ത്യയില്‍ ഇനിയും നടപ്പിലിക്കാനുണ്ട്. കെട്ടിട നിര്‍മാണത്തില്‍ മൂന്നില്‍ ഒരു ഭാഗം മാത്രമേ ഇന്ത്യയില്‍ നടന്നിട്ടുള്ളൂ. അതായത് വികസനത്തിന്റെ വലിയ ഭാഗം ഇനിയും നടപ്പിലിക്കാനുണ്ട്. ഇത് കാലാവസ്ഥാ വ്യതിയാനം കുറച്ചു കൊണ്ടുള്ള വികസനത്തിന്റെ സാധ്യത വര്‍ധിക്കുന്നു.’

ഇപ്പോഴുള്ള എന്‍ര്‍ജിയ്ക്കു പകരമായി ന്യൂക്ലിയര്‍ എനര്‍ജിയെ കുറിച്ച് ചിന്തിക്കാന്‍ ഇപ്പോള്‍ കഴിയില്ല. മാറ്റം പ്രയാസമാണെങ്കിലും അത് കൂടിയേ തീരൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെ കുറിച്ചും താന്‍ ബോധവാനാണെന്ന് നവ്‌റോസ് കെ.ദുബാഷ് വ്യക്തമാക്കി.

Comments are closed.