ശ്രേഷ്ഠഭാഷാ പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്കും വി.എസ് കരുണാകരനും
ദില്ലി: ഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള രാഷ്ട്രപതിയുടെ ശ്രേഷ്ഠഭാഷാ പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്കും വി.എസ് കരുണാകരനും. മലയാളഭാഷയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കാണ് ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയും സംസ്‌കൃതഭാഷാ മികവിന് വി.എസ് കരുണാകരനും പുരസ്‌കാരത്തിന് അര്‍ഹരായത്. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാരത്തുകയായി ലഭിക്കുന്നത്.
കൂടാതെ, മലയാള ഭാഷാ കംപ്യൂട്ടിങ് രംഗത്തെ ഗവേഷണങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഹെഡ് ഡോ.ആര്‍.ആര്‍ രാജീവും വിക്കിമീഡിയ ഫൗണ്ടേഷനിലെ പ്രിന്‍സിപ്പല്‍ ലാംഗ്വേജ് എഞ്ചിനീയര്‍ സന്തോഷ് തോട്ടിങ്ങലും അര്‍ഹരായി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ആദ്യമായാണ് മലയാളത്തിന് മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ ലഭിക്കുന്നത്.
Comments are closed.