‘CLASSIC FOLK TALES FROM AROUND THE WORLD’; വാമൊഴിയായി പ്രചരിച്ച നാടോടിക്കഥകളുടെ ബൃഹദ്‌സമാഹാരം
എല്ലാക്കാലത്തും മനോഹരമാണ് കഥകളുടെ ലോകം. പ്രായവ്യത്യാസമില്ലാതെ കഥകള്‍ ആസ്വദിക്കുന്നവരാണ് നമ്മള്‍ ഏവരും. കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ക്ലാസിക്ക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡ് (Classic Folktales from Around the World) ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് 50% വിലക്കുറവില്‍ സ്വന്തമാക്കാം. 10000 രൂപാ മുഖവിലയുള്ള പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 4999 രൂപയ്ക്ക് ലഭ്യമാണ്.
കേട്ട കഥകളെക്കാള്‍ മനോഹരമാണ് കേള്‍ക്കാനിരിക്കുന്നവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചതും ഇന്നേവരെ സമാഹരിക്കപ്പെട്ടിട്ടില്ലാത്തതുമായ ചൊല്‍ക്കഥകള്‍, ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെയും വിവിധ ഗോത്രങ്ങളിലെയും ചൊല്‍ക്കഥകള്‍ ഈ പുസ്തകങ്ങളില്‍ സമാഹരിച്ചിരിക്കുന്നു. പന്ത്രണ്ട് വാല്യങ്ങളിലായി 12,000-ത്തിലധികം പേജുകളാണ് പുസ്തകത്തിനുള്ളത്. ഈജിപ്ഷ്യന്‍ പാപ്പിറസ് ചുരുളുകളില്‍ രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും പഴയ മൂന്നു ചൊല്‍ക്കഥ മുതല്‍ കാലത്തെ അതിജീവിച്ച ആയിരക്കണക്കിന് കഥകളുടെ മഹാഗ്രന്ഥമാണിത്.
സാഹിത്യത്തിന്റെ ആദിമരൂപമാണ് ചൊല്‍ക്കഥകള്‍. സൃഷ്ടിച്ചതാരെന്നറിയാതെ, വാമൊഴിയായി പ്രചരിച്ച ഇത്തരം കഥകള്‍ എല്ലാ രാജ്യങ്ങളിലും എല്ലാ സംസ്‌കാരങ്ങളിലുമുണ്ട്. അല്ലെങ്കില്‍, അവയാണ് ലോകത്തെ വിവിധ സംസ്‌കാരങ്ങളെ രൂപപ്പെടുത്തിയത്. ജീവിതം ജീവിച്ചറിഞ്ഞ പഴമക്കരായ ജ്ഞാനികള്‍ പറഞ്ഞുപ്രചരിപ്പിച്ച ഈ കഥകള്‍ നന്നായി ജീവിക്കുന്നതെങ്ങനയെന്ന് പഠിപ്പിക്കും. മനുഷ്യജീവിതത്തിന്റെ എല്ലാ ഭാവങ്ങളും ശൈശവവും പ്രണയവും മുതല്‍ ഈശ്വരവിശ്വാസും ധാര്‍മ്മികതയും വരെ ഈ കഥകളിലുണ്ട്. നോവലും നാടകവും പത്രമാധ്യമങ്ങളുമില്ലാത്ത നാടുണ്ടാകും. പക്ഷേ, ചൊല്‍ക്കഥകളില്ലാത്ത നാടുണ്ടാകില്ല; ഉണ്ടെങ്കില്‍ അവിടെ മനുഷ്യരുണ്ടാകില്ല.
ലോകത്തിലെ എല്ലാ സാഹിത്യരൂപങ്ങളെയും എക്കാലത്തും പ്രചോദിപ്പിച്ചവയാണ് ചൊല്‍ക്കഥകള്‍. പല നാടുകളിലും പ്രചരിച്ച കഥകള്‍ പ്രതിഭാധനരായ എഴുത്തുകാര്‍ കടം കൊണ്ട് ലോകോത്തര ക്ലാസ്സിക്കുകളാക്കിയിട്ടുണ്ട്. ഷെയ്ക്ക്‌സ്പിയറടക്കമുള്ള പല പ്രഗത്ഭരുടെയും പ്രമുഖമായ പല രചനകളുടെയും അടിസ്ഥാനം ഇത്തരം നാടോടിക്കഥകളായിരുന്നു. നമ്മുടെ നാട്ടിലുമുണ്ട് ഇത്തരത്തില്‍ ആശയം കടം കൊണ്ട് മഹത്തരമായി മാറിയ അനേകം ശ്രേഷ്ഠകൃതികള്‍.
Comments are closed.