പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധം; ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അറസ്റ്റില്‍
ബെംഗളൂരു: നിരോധനാജ്ഞക്കിടെ ബെംഗളൂരു നഗരത്തില്‍ ടൗണ്‍ ഹാളിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധിക്കാനെത്തിയ ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗാന്ധിജിയുടെ ചിത്രം കൈയിലേന്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു രാമചന്ദ്രഗുഹയെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്. ഗുഹക്കൊപ്പം പത്തിലധികം വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ നിലപാടിനെതിരെ സമാധാനപരമായാണ് പ്രതിഷേധിക്കുന്നതെന്നും ഇവിടെ എന്തെങ്കിലും അക്രമം നടക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്ന് മാധ്യമങ്ങളോടു ചോദിച്ചുതീരുംമുമ്പായിരുന്നു രാമചന്ദ്രഗുഹയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
#WATCH Karnataka: Police detained historian Ramachandra Guha during protest at Town Hall in Bengaluru, earlier today. #CitizenshipAct https://t.co/8jrDjtsOfm pic.twitter.com/P8csG0x9HN
— ANI (@ANI) December 19, 2019
പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതല്‍ ബെംഗലൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Comments are closed.