DCBOOKS
Malayalam News Literature Website

സ്ത്രീകളെ മനുഷ്യവൽക്കരിക്കുക എന്നതാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് – പാർവ്വതി തിരുവോത്ത്

പുതുതലമുറയുടെ നിശബ്ദമായ ജീവിതരീതി മൂലം മന്ദത സംഭവിക്കുന്നത് ലോകത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾക്കാണെന്ന് പാർവ്വതി തിരുവോത്ത്.

 

കോഴിക്കോട് : പുരുഷാധിപത്യ സജ്ജീകരണം നമ്മെ ഭിന്നിപ്പിക്കുകയാണ്, അതിനെതിരെ ശബ്ദമുയർത്തണം എന്ന് പാർവ്വതി തിരുവോത്ത്.കെ.എൽ.എഫ് രണ്ടാം ദിനത്തിൽ നടന്ന ‘ഉള്ളൊഴുക്കുകൾ : സ്ത്രീയും സിനിമയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പാർവ്വതി.

സിനിമാജീവിതവും അതിനു മുൻപുള്ള ജീവിതവുംകൊണ്ട് സഹജമായ രൂപീകരണത്തിലൂടെയാണ് ഇപ്പോഴത്തെ പാർവ്വതിയിലേക്കുള്ള യാത്ര.ഒരു തരത്തിലുള്ള അടിച്ചമർത്തൽ മറ്റൊരു തരത്തിലുള്ള അടിച്ചമർത്തപ്പെടലിലേക്ക് വഴിമാറുന്നു എന്ന യാഥാർഥ്യം പുതുതലമുറ മനസ്സിലാക്കുന്നില്ല. പുതുതലമുറയുടെ നിശബ്ദമായ ജീവിതരീതി മൂലം മന്ദത സംഭവിക്കുന്നത് ലോകത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾക്കാണെന്ന് പാർവ്വതി പറഞ്ഞു. 

ഹേമ കമ്മിറ്റിയെക്കുറിച്ചുള്ള  പ്രേക്ഷകന്റെ ചോദ്യത്തിന്, തന്നെയേറെ അമ്പരപ്പെടുത്തുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളും കൂടുതൽ പേരുകളുമാണ് മറനീക്കി പുറത്തുവരുന്നതെന്നു പാർവ്വതി പറഞ്ഞു.സിനിമാ ചിത്രീകരണത്തിലെ  മെയിൽ ഗെയ്‌സിനെക്കുറിച്ചും  വസ്തുനിഷ്ഠതയെ ക്കുറിച്ചും ലോറ മൽവെയെ ഉദ്ധരിച്ചു ചോദിച്ച ചോദ്യത്തിന്, ആരുടേയും നിർബന്ധത്തിലല്ലാതെ സ്വന്തം താൽപര്യത്തിൽ ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും പാർവ്വതി അഭിപ്രായപ്പെട്ടു.

Leave A Reply