ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു സാഹസികയാത്ര
അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതില്‍ ഉദാര സമീപനമാണ് എക്കാലത്തും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. ഓസ്‌ട്രേലിയന്‍ ജനതയില്‍ 45 ശതമാനവും കുടിയേറ്റക്കാരാണ് എന്നാല്‍ അഭയാര്‍ത്ഥികളുടെ വേഷത്തില്‍ തീവ്രവാദികളും ഭീകരവാദികളും നുഴഞ്ഞുകയറാന്‍ തുടങ്ങിയതോടെ ചിത്രം മാറി. പുതിയ കുടിയേറ്റ നിയമമനുസരിച്ച് യു.എന്‍ അംഗീകാരമുള്ള അഭയാര്‍ത്ഥികള്‍ക്ക് മാത്രമേ പുനരധിവാസം ആ രാജ്യത്ത് ലഭിക്കൂ. ഇക്കാര്യം മറച്ചുവെച്ചാണ് മനുഷ്യക്കടത്ത് കൊഴുക്കുന്നത്.
മനുഷ്യക്കടത്തിന്റെ ഇടനാഴിയായി എറണാകുളം ജില്ലയുടെ കടലോരപ്രദേശങ്ങള്‍ മാറിയിട്ട് വര്‍ഷങ്ങളായി. അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തിലും ദുര്‍ഘടവും വിഷമകരുവമായ യാത്രകള്‍ മുടക്കമില്ലാതെ നടക്കുന്നു. ഈ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് പത്രപ്രവര്‍ത്തകനായ എം.എ.ബൈജുവിന്റെ ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര.
ജീവിതത്തില്‍ താനനുഭവിച്ച കഷ്ടതകളില്‍ നിന്നും അനര്‍ത്ഥങ്ങളില്‍ നിന്നുമുള്ള മോചനം തേടി ഓസ്‌ട്രേലിയിലെ ക്രിസ്തുമസ് ദ്വീപിലേക്ക് കടല്‍ മാര്‍ഗ്ഗം പോകുന്ന ഒരു യാത്രികന്റെ കഥയാണ് ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര. നിയമത്തിന്റെ നേര്‍വെളിച്ചങ്ങള്‍ പതിയാത്ത ഇടങ്ങളിലൂടെയുള്ള സാഹസികയാത്രയുടെ ഉദ്വേഗം തീരെ ചോര്‍ന്നുപോകാതെയുള്ള അവതരണം നോവലിനെ ഉദ്വേഗഭരിതമാക്കുന്നു.
ഡി സി സാഹിത്യപുരസ്‌കാരം നോവല്‍ മത്സരം 2016ല്‍ പ്രസിദ്ധീകരണയോഗ്യമായി ജഡ്ജിങ് കമ്മിറ്റി തിരഞ്ഞെടുത്ത പുസ്തകമാണ് ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര. ഏറ്റവും നിസ്സാരമെന്ന് തോന്നാവുന്ന ഒരാശയത്തെ അതിന്റെ സമഗ്രതയിലും സൂക്ഷ്മതയിലും കൈയൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നുവെന്ന് കമ്മിറ്റി അംഗങ്ങളായ ടി.ഡി.രാമകൃഷ്ണന്‍, ഡോ. പി.കെ.രാജശേഖരന്‍, വി.ജെ.ജെയിംസ് എന്നിവര്‍ അഭിപ്രായപ്പെടുന്നു.
Comments are closed.