ക്രിസ്മസ് ദിനത്തില്‍ സാഹോദര്യത്തിന്റെ മധുര കേക്ക് പങ്കുവെക്കുന്നു
തലശ്ശേരി: ക്രിസ്മസ് ദിനത്തില്‍ സാഹോദര്യത്തിന്റെ സന്ദേശവുമായി ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഒത്തുചേര്‍ന്ന് മധുര കേക്ക് പങ്കിടുന്നു. ഇന്ത്യയുടെ ഐക്യവും നന്മയും സാഹോദര്യവും സൗന്ദര്യവും നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് നാനാത്വത്തില്‍ ഏകത്വം എന്ന് ആലേഖനം ചെയ്ത മധുര കേക്കാണ് വിതരണം ചെയ്യുക. ഡിസംബര്‍ 25-ാം തീയതി ക്രിസ്മസ് ദിനത്തില്‍ രാവിലെ 10 മണിക്ക് തലശ്ശേരി കറന്റ് ബുക്‌സിലെ പുസ്തകോത്സവത്തില്‍ വെച്ചാണ് ഈ മധുരകേക്ക് പങ്കിടുന്നത്.
ഈ സന്തോഷവേളയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.
Comments are closed.