DCBOOKS
Malayalam News Literature Website

മതത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ മാറിനിന്ന് നിരീക്ഷിക്കുന്ന ‘ക്രിസ്ത്യാനികള്‍’

മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്ന പുസ്തകമാണ് ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം. മതത്തെ Textഎതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ മാറിനിന്ന് നിരീക്ഷിക്കുന്ന ഈ കൃതിയെ മലയാളത്തിലെ ആദ്യത്തെ വിമര്‍ശനാത്മക സമ്പൂര്‍ണ്ണ ക്രിസ്തുമത ചരിത്രം എന്ന് വിശേഷിപ്പിക്കാം. ദൈവത്തെത്തന്നെ പ്രധാന അന്വേഷണ വിഷയമാക്കിക്കൊണ്ട്, ദൈവത്തെ തേടുന്ന മനുഷ്യരും ചരിത്രത്തില്‍ ഇടപെടുന്ന സഭയുമെല്ലാം കടന്നുവരുന്ന പുസ്തകം രചിച്ചത് പത്രപ്രവര്‍ത്തകനായ ബോബി തോമസാണ്.

യഹൂദമത ചരിത്രത്തില്‍ നിന്നും കിളിര്‍ത്ത അതിദുര്‍ബലമായ ഒരു ശാഖ കഠിനമായ പ്രാതികൂല്യങ്ങളെ അതിജീവിച്ച് അതിമഹത്തായൊരു ജീവിതരീതിയായി പരിണമിക്കുന്ന ചരിത്രം പാണ്ഡിത്യം തീര്‍ത്തും ഒഴിവാക്കി ലളിതമായ ഭാഷയിലാണ് ബോബി തോമസ് പ്രതിപാദിച്ചിരിക്കുന്നത്. കീഴടക്കലുകളും പിന്തിരിയലുകളും കുരിശുയുദ്ധങ്ങളും അടക്കമുള്ള പീഡനപര്‍വ്വങ്ങളിലൂടെ കടന്ന ക്രിസ്തുമതത്തില്‍, സഹിഷ്ണുതയുടെ സ്ഥാനത്ത് അസഹിഷ്ണുതയും ഭിക്ഷാദാനത്തിന്റെ സ്ഥാനത്ത് അത്യാര്‍ത്തിയും കാരുണ്യത്തിനു പകരം വിദ്വേഷവും കടന്നുവന്നത് എങ്ങനെയെന്ന് പരിശോധിക്കുകയും ചെയ്യുന്നു.

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി ബോബി തോമസിന്റെ ‘ക്രിസ്ത്യാനികൾ ‘എന്ന കൃതിയും

tune into https://dcbookstore.com/

Comments are closed.